ബെംഗളൂരു: കർണാടകയില്‍ ഡി കെ ശിവകുമാറിൻ്റെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരിച്ചാല്‍ പിന്തുണ നല്‍കുമെന്ന് ബിജെപി. ഡി കെ ശിവകുമാർ മുഖ്യമന്ത്രി ആകുകയാണെങ്കില്‍ ബിജെപി പുറത്ത് നിന്ന് പിന്തുണയ്ക്കാമെന്ന് മുതിർന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ സദാനന്ദ ഗൗഡയാണ് വ്യക്തമാക്കിയിരിക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി സിദ്ധാരമയ്യയും ഡി കെ ശിവകുമാറും തമ്മിലുള്ള തർക്കം മുറുകുന്നതിനിടെയാണ് സദാനന്ദ ഗൗഡ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്. നേതൃത്വമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെ കാത്തിരിക്കു വിളിക്കാമെന്ന് രാഹുല്‍ ഗാന്ധി ഡി കെ ശിവകുമാറിനെ അറിയിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ഡിസംബർ 1ന് ആരംഭിക്കുന്ന പാർലമെൻ്റ് സെഷന് മുന്നോടിയായി കർണ്ണാടകയിലെ നേതൃമാറ്റ വിഷയത്തില്‍ ഹൈക്കമാൻഡ് തീരുമാനം എടുക്കാൻ സാധ്യതയില്ല എന്ന റിപ്പോർട്ടുകള്‍ക്കിടയിലാണ് രാഹുല്‍ ഗാന്ധി ശിവകുമാറിന് സന്ദേശം കൈമാറിയെന്ന വിവരം പുറത്ത് വരുന്നത്. കർണ്ണാടകയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഡി കെ ശിവകുമാർ കഴിഞ്ഞ ഒരാഴ്ചയോളം രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ച് വരികയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇതിനിടെ നവംബർ 29ന് ശിവകുമാർ ഡല്‍ഹിക്ക് തിരിക്കുമെന്നും സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി സിദ്ധരാമയ്യയുമായുള്ള തർക്കത്തില്‍ ഡി കെ ശിവകുമാറിനെ പരസ്യമായി പിന്തുണച്ച കർണാടക കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഒരു സംഘം ഡല്‍ഹിയില്‍ എത്തി. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കർണാടക സർക്കാർ പകുതി ദൂരം പിന്നിടുമ്പോൾ, സംസ്ഥാനത്ത് ഭരണമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങള്‍ വീണ്ടും ചർച്ചയായിരിക്കുന്നതിനിടയിലാണ് ഈ നീക്കം.
SUMMARY: BJP will support from outside if DK Shivakumar becomes CM: Sadananda Gowda
കോട്ടയം: കോട്ടയത് ആന വിരണ്ടു. കോട്ടയം വെമ്പള്ളിയിലാണ് ആന വിരണ്ടത്. വിരണ്ടോടിയ ആന പാപ്പാനെ പരുക്കേല്‍പ്പിച്ചു. ആനയുടെ ഒന്നാം പാപ്പാനായ…
പത്തനംതിട്ട: പത്തനംതിട്ടയില്‍ സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു കുട്ടി മരിച്ചു. എട്ട് വയസ്സുകാരി ആദിലക്ഷ്മിയാണ് മരിച്ചത്.…
കൊച്ചി: സ്വകാര്യ ആശുപത്രികൾക്കായി കർശന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ഹൈകോടതി. ലഭ്യമായ സേവനങ്ങളും ചികിത്സ നിരക്കുകളും ആശുപ്രതികളിൽ പ്രദർശിപ്പിക്കണമെന്ന് ഹൈകോടതി നിർദേശം…
കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസില്‍ പ്രതിയായ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ദ്വാരപാലക…
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലേക്ക് കോണ്‍ഗ്രസിൻ്റെ നിർദ്ദേശത്തിന് വിരുദ്ധമായി വിമത സ്ഥാനാർഥികളായി മത്സരിക്കുന്ന എട്ട് പേരെ പാർട്ടിയില്‍ നിന്നും പുറത്താക്കിയതായി ഡിസിസി…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോർപ്പറേഷനിലേക്ക് ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്ന മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ ‘ഐപിഎസ്’ വെട്ടി തിരഞ്ഞെടുപ്പ്…