ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രിയായാല്‍ ബിജെപി പുറത്ത് നിന്ന് പിന്തുണയ്ക്കും; സദാനന്ദ ഗൗഡ

ബെംഗളൂരു: കർണാടകയില്‍ ഡി കെ ശിവകുമാറിൻ്റെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരിച്ചാല്‍ പിന്തുണ നല്‍കുമെന്ന് ബിജെപി. ഡി കെ ശിവകുമാർ മുഖ്യമന്ത്രി ആകുകയാണെങ്കില്‍ ബിജെപി പുറത്ത് നിന്ന് പിന്തുണയ്ക്കാമെന്ന് മുതിർന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ സദാനന്ദ ഗൗഡയാണ് വ്യക്തമാക്കിയിരിക്കുന്നത്.

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി സിദ്ധാരമയ്യയും ഡി കെ ശിവകുമാറും തമ്മിലുള്ള തർക്കം മുറുകുന്നതിനിടെയാണ് സദാനന്ദ ഗൗഡ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്. നേതൃത്വമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെ കാത്തിരിക്കു വിളിക്കാമെന്ന് രാഹുല്‍ ഗാന്ധി ഡി കെ ശിവകുമാറിനെ അറിയിച്ചതായി റിപ്പോ‍‌ർട്ടുകളുണ്ടായിരുന്നു.

ഡിസംബർ 1ന് ആരംഭിക്കുന്ന പാർലമെൻ്റ് സെഷന് മുന്നോടിയായി കർണ്ണാടകയിലെ നേതൃമാറ്റ വിഷയത്തില്‍ ഹൈക്കമാൻഡ് തീരുമാനം എടുക്കാൻ സാധ്യതയില്ല എന്ന റിപ്പോർട്ടുകള്‍ക്കിടയിലാണ് രാഹുല്‍ ഗാന്ധി ശിവകുമാറിന് സന്ദേശം കൈമാറിയെന്ന വിവരം പുറത്ത് വരുന്നത്. കർണ്ണാടകയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഡി കെ ശിവകുമാർ കഴിഞ്ഞ ഒരാഴ്ചയോളം രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ച്‌ വരികയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇതിനിടെ നവംബർ 29ന് ശിവകുമാർ ഡല്‍ഹിക്ക് തിരിക്കുമെന്നും സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചെന്നും റിപ്പോ‍ർട്ടുകളുണ്ട്. അതേസമയം മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി സിദ്ധരാമയ്യയുമായുള്ള തർക്കത്തില്‍ ഡി കെ ശിവകുമാറിനെ പരസ്യമായി പിന്തുണച്ച കർണാടക കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഒരു സംഘം ഡല്‍ഹിയില്‍ എത്തി. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കർണാടക സർക്കാർ പകുതി ദൂരം പിന്നിടുമ്പോൾ, സംസ്ഥാനത്ത് ഭരണമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങള്‍ വീണ്ടും ചർച്ചയായിരിക്കുന്നതിനിടയിലാണ് ഈ നീക്കം.

SUMMARY: BJP will support from outside if DK Shivakumar becomes CM: Sadananda Gowda

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കോട്ടയത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു  

കോട്ടയം: എസ്.എച്ച്. മൗണ്ടിൽ പ്രവർത്തിക്കുന്ന ടിഷ്യൂ പേപ്പർ നിർമാണശാലയിൽ വൻ തീപ്പിടിത്തം. ഞായറാഴ്ച വൈകിട്ടാണ്  തീപ്പിടിത്തമുണ്ടായത്. ഫാക്ടറി...

വി​നോ​ദ​യാ​ത്ര​യ്ക്കി​ടെ അ​പ​ക​ടം; ഹാൻഡ് ബ്രേക്ക് മാറി വാഹനം ഉരുണ്ടു മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം

അ​മ്പൂ​രി: വി​നോ​ദ​യാ​ത്ര​യ്ക്കി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്ന് വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം. കാ​ട്ടാ​ക്ക​ട കൊ​റ്റം​മ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ...

കുടിവെള്ളം ദുരുപയോഗം ചെയ്താൽ അയ്യായിരം രൂപ പിഴ; ബെംഗളൂരു ജലവിതരണ ബോർഡ്

ബെംഗളൂരു: നഗരത്തിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനും ജലസംരക്ഷണം ശക്തിപ്പെടുത്തുന്നതിനുമായി ബെംഗളൂരു ജലവിതരണ-മലിനജല...

പാട്ടുജംഗ്ഷൻ കൂട്ടായ്മ സംഗീത സന്ധ്യ 12 ന്

ബെംഗളൂരു: പാട്ടുജംഗ്ഷൻ കൂട്ടാഴ്മയുടെ നേതൃത്വത്തിൽ ജൂലായ്‌ 12 ന് വൈകിട്ട് 5...

കർണാടകയിൽ മഴ ശക്തമാകും; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

ബെംഗളൂരു: കർണാടകയിൽ അടുത്ത ദിവസങ്ങളിലും സജീവ മൺസൂൺ സാഹചര്യം തുടരുമെന്ന് ഇന്ത്യൻ...

സാന്ത്വനം അന്നസന്ദ്രപാളയ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു

ബെംഗളൂരു: സാന്ത്വനം അന്നസന്ദ്രപാളയ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം...

മൂന്നാര്‍ ടൗണില്‍ ഭൂമി പിളര്‍ന്നു; ഗതാഗത നിയന്ത്രണം, ദേശീയപാത വഴി യാത്ര ഒഴിവാക്കാൻ നിര്‍ദേശം

മൂന്നാർ: മൂന്നാർ ടൗണിലെ സി.എസ്.ഐ പള്ളിക്ക് സമീപം ഭൂമിയില്‍ വലിയ രീതിയിലുള്ള...

Related Articles

Popular Categories