കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ സമ്മർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷ പിൻവലിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരാതിയില്‍ ഒരു വിചാരണ കോടതി നേരത്തെ തന്നെ അന്വേഷണം നടത്തിയെന്ന സോറൻ വെളിപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചത്.
കോടതിയുടെ പ്രസ്താവനയെ തുടർന്ന് സോറന്റെ അഭിഭാഷകർ ജാമ്യാപേക്ഷ പിൻവലിക്കുന്നതായി കോടതിയെ അറിയിച്ചു. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജനുവരി 31 നാണ് സോറനെ ഇഡി അറസ്റ്റ് ചെയ്തത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെടുകൊണ്ടാണ് ഹേമന്ത് സോറൻ സുപ്രീം കോടതിയെ സമീപിച്ചത്.
എന്നാല്‍ സോറന് എന്തെങ്കിലും പ്രത്യേക പരിഗണന നല്‍കുന്നതിനെ ഇ.ഡി കോടതിയില്‍ ശക്തമായ എതിർപ്പാണ് ഉയർത്തിയത്. എട്ടര ഏക്കർ ഭൂമി തട്ടിയെന്നതിന്റെ പേരിലാണ് തന്നെ ഇഡി അറസ്റ്റ് ചെയ്തിരിക്കുന്നത്. 600 കോടി ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ജനുവരി 31 നാണ് സോറൻ അറസ്റ്റിലായത്.
ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകളോടൊപ്പം ജെഎംഎം മേധാവിയുടെ കൈവശം 36 ലക്ഷത്തിലധികം രൂപ ഇഡി കണ്ടെടുത്തിരുന്നു. 8.5 ഏക്കർ വിസ്തൃതിയുള്ള ഭൂമി മുൻ മുഖ്യമന്ത്രി സമ്ബാദിച്ചതായും ഇത് ക്രിമിനല്‍ വരുമാനത്തിന്റെ ഭാഗമാണെന്നും ഇഡി ഇയാള്‍ക്കെതിരെ ആരോപിക്കുന്നു
പാലക്കാട്: പാലക്കാട്ട് നിപ ബാധിച്ച് മരിച്ചയാളുടെ മകന് രോഗബാധയില്ലെന്ന് സ്ഥിരീകരണം. പ്രാഥമിക പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ച 32കാരന് പൂന വൈറോളജി…
തിരുവനന്തപുരം: 9 കാരറ്റ് സ്വർണ്ണം കൂടി ഹാള്‍മാർക്കിങ്ങിന്റെ പരിധിയിലേക്ക്. നിലവിലുള്ള 24, 23, 22, 20, 18, 14 കാരറ്റുകള്‍ക്ക്…
കൊല്ലം: ആയൂരില്‍ ടെക്‌സ്റ്റെെല്‍സ് ഉടമയെയും മാനേജരെയും കടയുടെ പിന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കട ഉടമ കോഴിക്കോട് സ്വദേശി അലി,…
കൊല്ലം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളില്‍ ഷോക്കേറ്റ് മരിച്ച വിദ്യാർഥി മിഥുന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി മൂന്നു ലക്ഷം രൂപ…
തിരുവന്തപുരം: സ്‌കൂളില്‍ ഭക്ഷ്യവിഷബാധയെന്ന് പരാതി. നാവായിക്കുളം കിഴക്കനേല ഗവ. എല്‍ പി സ്‌കൂളിലാണ് സംഭവം. മുപ്പത്തിയാറ് വിദ്യാർഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
തിരുവനന്തപുരം: അഞ്ചാം ക്ലാസുകാരനെ അമ്മയും സുഹൃത്തും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതായി പരാതി. ചെമ്പഴന്തി ആനന്ദേശത്തെ കുട്ടിയുടെ അമ്മ വാടകയ്ക്ക് താമസിക്കുന്ന…