തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസം മുന്‍നിര്‍ത്തി സംസ്ഥാനത്ത് നാളെ അതീവജാഗ്രതക്ക് നിര്‍ദേശം നല്‍കി സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം. തിരുവനന്തപുരം ജില്ലയില്‍ കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെയും കൊല്ലത്ത് ആലപ്പാട്ട് മുതല്‍ ഇടവ വരെയും കോഴിക്കോട്ട് ചോമ്പാല മുതല്‍ രാമനാട്ടുകര വരെയുമാണ് ജാഗ്രതാ നിര്‍ദേശം.
രാത്രി 11.30 വരെ തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളിലെ തീരങ്ങളില്‍ 0.4 മുതല്‍ 0.7 മീറ്റര്‍ വരെയും കന്യാകുമാരി തീരങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ടെന്ന് സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ഇന്നും നാളെയും അതീവ ജാഗ്രത പാലിക്കണം. അപകടമേഖലയില്‍ ജനങ്ങള്‍ നിന്ന് മാറിത്താമസിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിനോദസഞ്ചാരത്തിന്റെ സമയം പുനര്‍ക്രമീകരിക്കാനും നിര്‍ദേശമുണ്ട്.
SUMMARY: Black sea phenomenon; Kerala on high alert tomorrow
മുംബൈ: ഇന്റർനെറ്റ് ബാങ്കിങ് വഴിയുള്ള ഐ.എം.പി.എസ് (ഇമ്മീഡിയറ്റ് പേമെന്റ് സർവിസ്) ഇടപാടുകൾക്ക് സർവിസ് ചാർജ് ഈടാക്കാനൊരുങ്ങി എസ്.ബി.ഐ. നിലവിൽ അഞ്ചു…
ബെംഗളൂരു: സിപിഎസിയുടെയും ശാസ്ത്രസാഹിത്യ വേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'അവളോടൊപ്പം, അതിജീവിതകള്‍ക്കൊപ്പം' ഐക്യദാര്‍ഢ്യ പരിപാടി ജനുവരി 25 ഞായറാഴ്ച രാവിലെ 10.30…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ജനുവരി 25 ന് ഞായറാഴ്ച 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…
പുനലൂർ: കെവിൻ വധക്കേസിൽ കോടതി വെറുതെവിട്ട യുവാവിനെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പുനലൂർ ചെമ്മന്തൂർ പ്ലാവിളക്കുഴിയിൽ വീട്ടിൽ എൻ.ഷിനുമോൻ (29)…
ചെന്നൈ:'ജെല്ലിക്കെട്ടിൽ വിജയിക്കുന്നവർക്ക് സർക്കാർ ജോലി വാഗ്ദാനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മൃഗസംരക്ഷണ വകുപ്പിലാകും ജോലി നൽകുക. അളങ്കാനല്ലൂരിൽ…
ന്യൂഡൽഹി: ബലാത്സംഗവുമായി ബന്ധപ്പെട്ട് വിവാദ പരാമർശങ്ങളുമായി മധ്യപ്രദേശ് കോൺഗ്രസ് എംഎൽഎ ഫുൽ സിങ് ബരൈയ. സുന്ദരികളായ സ്ത്രീകൾ പുരുഷൻമാരെ അസ്വസ്ഥതപ്പെടുത്തുമെന്നും…