ബെംഗളൂരു: ഉത്തര കന്നഡയിൽ വനം വകുപ്പിന്റെ ചെക്ക് പോസ്റ്റിന് സമീപം സ്ഫോടനം റിപ്പോർട്ട് ചെയ്തു. വന്യമൃഗങ്ങളെ ഭയപ്പെടുത്താൻ ഉപയോഗിക്കുന്ന ക്രൂഡ് ബോംബ് സ്ഫോടനമാണ് നടന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ജോയിഡ താലൂക്കിലെ ഹുദാസ ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപം മാധ്യമപ്രവർത്തകരുടെ കാർ കടന്നുപോകുമ്പോഴാണ് സ്ഫോടനം ഉണ്ടായത്.
കാറിൻ്റെ ടയറിനടിയിൽ പെട്ടാണ് ക്രൂഡ് ബോംബ് പൊട്ടിത്തെറിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, തീവ്രത കുറഞ്ഞ സ്ഫോടനം ആണ് ഉണ്ടായതെന്നും നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ലോക്കൽ പോലീസ് അറിയിച്ചു. പത്രപ്രവർത്തകർ താലൂക്ക് തല ജന സ്പന്ദന പരിപാടിയിലേക്ക് പോകുകയായിരുന്നു കാറിലുണ്ടായിരുന്നവർ. സംഭവത്തിൽ തുടർന്ന് ജോയ്ഡ ലോക്കൽ പോലീസ് കേസെടുത്തു.
TAGS: KARNATAKA | BLAST
SUMMARY: Minor blast near forest check-post in Uttara Kannada
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…
ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…
ഇൻഡോർ: കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു. അപകടത്തിൽ 12 പേർക്ക് പരിക്ക്. ജവഹർ മാർഗിൽ പ്രേംസുഖ് ടാക്കീസിന് പിന്നിലെ…