ഇന്ത്യൻ പ്രീമിയർ ലീഗിൽ വിജയം തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ്. ഒഡീഷ എഫിസിയെ ആവേശ പോരിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് തകർത്തത്. നോഹ സദൂയിയാണ് കൊമ്പന്മാരുടെ വിജയ ഗോൾ നേടി വിലപ്പെട്ട മൂന്ന് പോയിന്റും സമ്മാനിച്ചത്. ഇതോടെ പട്ടികയിൽ എട്ടാം സ്ഥാനത്ത് കയറാനും ബ്ലാസ്റ്റേഴ്സിന് സാധിച്ചു. മത്സരം തുടങ്ങി നാലാം മിനിട്ടിൽ തന്നെ ഒഡീഷ കേരളത്തെ ഞെട്ടിച്ചു. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ പിഴവ് മുതലെടുത്ത ജെറി സച്ചിനെ കാഴ്ചക്കാരനാക്കി പന്ത് കാെമ്പന്മാരുടെ വലയിലെത്തു.
മറുപടി ഗോളിനായി ബ്ലാസ്റ്റേഴ്സ് ആദ്യ പകുതി മുഴുവൻ വിയർത്ത് കളിച്ചെങ്കിലും ഒഡീഷയുടെ പ്രതിരോധം ഇതിനനുവദിച്ചില്ല. എന്നാൽ രണ്ടാം പകുതിയിൽ കളിമാറി. 73-ാം മിനിട്ടിൽ സൂപ്പർ സബ്ബായി മൈതാനത്ത് ഇറങ്ങിയ ജീസസ് ജിമിനസ് ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകി. 95-ാം മിനിട്ടിൽ ഉഗ്രനൊരു സ്ട്രൈക്കിൽ മൂന്നാം ഗോളും കൊമ്പന്മാർക്ക് വിജയവും സമ്മാനിക്കുകയായിരുന്നു നോഹ. 20 പോയിന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്.
TAGS: SPORTS | FOOTBALL
SUMMARY: Kerala blasters beats Odisha in ISL
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…