ഹൈദരാബാദ്: മകൻ മരിച്ചതറിയാതെ അന്ധരായ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് നാലുദിവസം. ഹൈദാരാബാദിലാണ് സംഭവം. ബ്ലൈൻഡ് കോളനിയിലെ വീട്ടിൽ നിന്ന് രൂക്ഷ ദുർഗന്ധം വമിച്ചതോടെ അയൽവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്.
വിരമിച്ച സർക്കാർ ജീവനക്കാരനായ കലുവ രമണയും ഭാര്യ ശാന്തികുമാരിയും 30-കാരനായ ഇളയ മകൻ പ്രമോദുമാണ് പ്രദേശത്തെ വാടകവീട്ടിൽ താമസിച്ചിരുന്നത്. മദ്യപാനിയായിരുന്ന പ്രമോദിനെ ഉപേക്ഷിച്ച് ഭാര്യ മക്കളുമായി സ്വന്തം വീട്ടിലേക്ക് പോയിരുന്നു. അടുത്തിടെ ഭക്ഷണത്തിനും വെള്ളത്തിനുമായി ദമ്പതികൾ മകനെ വിളിച്ചെങ്കിലും മറുപടിയൊന്നുമുണ്ടായിരുന്നില്ല.
അവശരായതിനാൽ ഇവരുടെ ശബ്ദം അയൽവാസികൾക്കും കേൾക്കാനായിരുന്നില്ലെന്നും നാഗോൾ ഇൻസ്പെക്ടർ സുര്യനായ്ക് പറഞ്ഞു. പോലീസ് വീട്ടിലെത്തുമ്പോൾ ദമ്പതികൾ ആഹാരം കിട്ടാതെ അർദ്ധബോധാവസ്ഥയിലായിരുന്നു. പിന്നീട് പോലീസെത്തി വെള്ളവും ഭക്ഷണം വാങ്ങിനൽകി.
പ്രമോദ് നാലോ അഞ്ചോ ദിവസം മുൻപ് ഉറക്കത്തിൽ മരിച്ചിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. മരണ കാരണം റിപ്പോർട്ട് കിട്ടിയാലെ വ്യക്തമാകൂയെന്ന് പോലീസ് പറഞ്ഞു.
TAGS: NATIONAL | DEATH
SUMMARY: Blind Couple stay with deadbody of son for four days
കൊച്ചി: ബലാത്സംഗ കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് നീട്ടി. തിങ്കളാഴ്ച്ച വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്നാണ്…
ഡല്‍ഹി: ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്യപ്പെടുകയോ ജയിലിലാകുകയോ ചെയ്താല്‍ പ്രധാനമന്ത്രി മുതല്‍ മന്ത്രിമാര്‍ക്ക് വരെ പദവി നഷ്ടമാകുന്ന…
കോഴിക്കോട്: ഇരിങ്ങണ്ണൂരില്‍ ഒരു വിവാഹ വീട്ടില്‍ കവർച്ച. ഞായറാഴ്ച നടന്ന ഒരു കല്യാണ ചടങ്ങിനിടെയാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വർണവും പണവും…
കാസറഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിലെ നാലാം പ്രതി അനില്‍കുമാറിന് പരോള്‍ അനുവദിച്ച് സർക്കാർ. ഒരു മാസത്തേക്കാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. ബേക്കല്‍ സ്റ്റേഷൻ…
ചെന്നൈ: അയല്‍വാസി വളർത്തുന്ന പിറ്റ്ബുളളിന്റെ ആക്രമണത്തില്‍ 55കാരന് ദാരുണാന്ത്യം. ചെന്നൈയിലെ ജാഫർഖാൻപേട്ടിലാണ് സംഭവം. നായയുടെ ആക്രമണത്തില്‍ കരുണാകരൻ എന്നയാളാണ് കൊല്ലപ്പെട്ടത്.…
ഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി സി പി രാധാകൃഷ്ണന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രമന്ത്രിമാര്‍ക്കുമൊപ്പമെത്തിയായിരുന്നു പത്രികാസമര്‍പ്പണം.…