കാസറഗോഡ്: ബൂത്ത് ലെവല്‍ ഓഫീസറെ മര്‍ദിച്ചെന്ന പരാതിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയും ദേലമ്പാടി പഞ്ചായത്തംഗവുമായ എ. സുരേന്ദ്രനെ ആഡൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ദേലമ്പാടി പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ബൂത്ത് ലെവല്‍ ഓഫീസറെ മര്‍ദിച്ചെന്ന പരാതിയിലാണ് നടപടി. സിപിഎം പാണ്ടി ലോക്കല്‍ സെക്രട്ടറിയാണ് സുരേന്ദ്രന്‍. ബിഎല്‍ഒ ബെവറജസ് കോര്‍പ്പറേഷന്‍ ബന്തടുക്ക ഔട്ട്ലെറ്റിലെ എല്‍ഡി ക്ലാര്‍ക്ക് പി. അജിത്തിന്റെ പരാതിയിലാണ് അറസ്റ്റ്.
പയറഡുക്കയില്‍ നടന്ന തീവ്ര വോട്ടര്‍പട്ടിക പുനഃപരിശോധനാ ക്യാമ്പിനിടെയാണ് സംഭവം. വാര്‍ഡിലെ ഒരു വീട്ടിലെത്തിയപ്പോള്‍ വോട്ടറെ നേരിട്ട് കാണാനാകാത്തതിനാല്‍ അയല്‍വീട്ടിലാണ് ബിഎല്‍ഒ ഫോം നല്‍കിയത്. വോട്ടര്‍ വീട്ടില്‍ തിരിച്ചെത്തിയാല്‍ ഏല്‍പ്പിക്കണമെന്ന് അയല്‍ക്കാരനെ ചുമതലപ്പെടുത്തിയതാണെന്ന് ബിഎല്‍ഒ പറഞ്ഞു. എന്നാല്‍, വോട്ടര്‍ക്ക് നേരിട്ട് അപേക്ഷ നല്‍കിയില്ലെന്ന് പറഞ്ഞ് ക്യാമ്പിനിടെ പഞ്ചായത്തംഗം കയര്‍ത്ത് സംസാരിക്കുകായും അത് ചോദ്യംചെയ്തപ്പോള്‍ മര്‍ദിച്ചുവെന്നുമാണ് പരാതിയിലുള്ളത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
SUMMARY: BLO beaten up; CPM panchayat member arrested
ചെന്നൈ: തമിഴ്നാട്ടിൽ ശക്തമായ മഴ മുന്നറിയിപ്പ്. ഇന്നും നാളെയുമായി കനത്ത മഴ പെയ്യുമെന്നാണ് പ്രവചനം. ഇന്ന് പുതുക്കോട്ട, നാഗപട്ടണം, തഞ്ചാവൂർ,…
ദോഹ: ഓസ്ട്രിയയെ തകർത്ത് പോർച്ചുഗൽ അണ്ടർ 17 ലോകകപ്പ് ജേതാക്കളായി. ദോഹയിൽ നടന്ന ആവേശകരമായ ഫൈനലിൽ ഓസ്ട്രിയയെ മറുപടിയില്ലാത്ത ഒറ്റ…
തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നിർബന്ധിച്ച്…
ബെയ്ജിങ്: ചൈനയിലെ യുനാൻ പ്രവിശ്യയിലെ കുന്മിങ് പട്ടണത്തിൽ പരീക്ഷണയോട്ടം നടത്തുകയായിരുന്ന ട്രെയിൻ ഇടിച്ച് 11 റെയിൽവേ ജീവനക്കാർ മരിച്ചു. രണ്ടു…
ബെംഗളൂരു: കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് ബെംഗളൂരു വിമാനത്താവളത്തിൽ 81 വിമാന സർവീസുകള്‍ വൈകി. വ്യാഴാഴ്ച രാവിലെ 4.30-നും എട്ടിനും ഇടയിലുള്ള സർവീസുകളാണ്…
ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഓൺലൈൻ ഗെയിം പ്ലാറ്റ്‌ഫോം വിൻസോയുടെ സ്ഥാപകരായ സൗമ്യ സിങും പവൻ നന്ദയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്…