ബിഎല്‍ഒയ്ക്ക് മര്‍ദനം; സിപിഎം പഞ്ചായത്തംഗം അറസ്റ്റില്‍

കാസറഗോഡ്‌: ബൂത്ത് ലെവല്‍ ഓഫീസറെ മര്‍ദിച്ചെന്ന പരാതിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയും ദേലമ്പാടി പഞ്ചായത്തംഗവുമായ എ. സുരേന്ദ്രനെ ആഡൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ദേലമ്പാടി പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ബൂത്ത് ലെവല്‍ ഓഫീസറെ മര്‍ദിച്ചെന്ന പരാതിയിലാണ് നടപടി. സിപിഎം പാണ്ടി ലോക്കല്‍ സെക്രട്ടറിയാണ് സുരേന്ദ്രന്‍. ബിഎല്‍ഒ ബെവറജസ് കോര്‍പ്പറേഷന്‍ ബന്തടുക്ക ഔട്ട്ലെറ്റിലെ എല്‍ഡി ക്ലാര്‍ക്ക് പി. അജിത്തിന്റെ പരാതിയിലാണ് അറസ്റ്റ്.

പയറഡുക്കയില്‍ നടന്ന തീവ്ര വോട്ടര്‍പട്ടിക പുനഃപരിശോധനാ ക്യാമ്പിനിടെയാണ് സംഭവം. വാര്‍ഡിലെ ഒരു വീട്ടിലെത്തിയപ്പോള്‍ വോട്ടറെ നേരിട്ട് കാണാനാകാത്തതിനാല്‍ അയല്‍വീട്ടിലാണ് ബിഎല്‍ഒ ഫോം നല്‍കിയത്. വോട്ടര്‍ വീട്ടില്‍ തിരിച്ചെത്തിയാല്‍ ഏല്‍പ്പിക്കണമെന്ന് അയല്‍ക്കാരനെ ചുമതലപ്പെടുത്തിയതാണെന്ന് ബിഎല്‍ഒ പറഞ്ഞു. എന്നാല്‍, വോട്ടര്‍ക്ക് നേരിട്ട് അപേക്ഷ നല്‍കിയില്ലെന്ന് പറഞ്ഞ് ക്യാമ്പിനിടെ പഞ്ചായത്തംഗം കയര്‍ത്ത് സംസാരിക്കുകായും അത് ചോദ്യംചെയ്തപ്പോള്‍ മര്‍ദിച്ചുവെന്നുമാണ് പരാതിയിലുള്ളത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
SUMMARY: BLO beaten up; CPM panchayat member arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വർണവിലയില്‍ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വർധനവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 80...

‘സുഡാനി ഫ്രം നൈജീരിയ’ നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. കോഴിക്കോട് മാങ്കാവിലെ...

കയ്യിലെ കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം

പത്തനംതിട്ട: തിരുവല്ലയിലെ സ്വകാര്യ ക്ലിനിക്കില്‍ കൈയിലെ കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ...

പത്തനംതിട്ടയിലെ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി; ഭീതിയിൽ നാട്ടുകാർ

കലഞ്ഞൂർ: പത്തനംതിട്ട കലഞ്ഞൂരിൽ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി. കലഞ്ഞൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽപ്പെട്ട...

പോലീസുകാര്‍ക്ക് ആഴ്ചയില്‍ ഒരുദിവസം നിര്‍ബന്ധിത അവധി; നിര്‍ദേശവുമായി എഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത...

മഴ തുടരും; ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇന്ന് ഏഴ് ജില്ലകള്‍ക്ക്...

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; ഇടുക്കിയിൽ 47കാരന് ദാരുണാന്ത്യം

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരു മരണം. ഇടുക്കി...

12 കോടിയുടെ വ്യാജ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തൽ; ആശുപത്രികളും ക്ലിനിക്കുകളും അന്വേഷണപരിധിയിൽ

ബെംഗളൂരു: കർണാടകയിൽ പിടികൂടിയ വ്യാജ മരുന്ന് ശൃംഖലയുടെ വ്യാപ്തി കൂടുതൽ വലുതാണെന്ന്...

Related Articles

Popular Categories