ബെംഗളൂരു: നമ്മ മെട്രോ മൂന്നാം ഘട്ടത്തിലെ ജെപി നഗർ ഫോർത്ത് ഫേസ്- കെമ്പാപുര പാതയുടെ രൂപരേഖയിൽ മാറ്റം വരുത്താൻ ബിഎംആർസി തീരുമാനിച്ചു. പാതയുടെ നിർമാണത്തിനുള്ള ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 10ന് നടത്താനിരിക്കെയാണ് നടപടി. ഗൊരകുണ്ഡപാളയ ജംക്ഷനിലെ ഗതാഗത കുരുക്ക് അഴിക്കാൻ ലക്ഷ്യമിട്ടാണ് മാറ്റം.
കണ്ഠീരവ സ്റ്റുഡിയോ മേൽപാലത്തിൽ നിന്നു യശ്വന്ത്പുര റെയിൽവേ യാർഡിലേക്കുള്ള ഭാഗത്താണ് മാറ്റം. രാജ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലൂടെ തുമക്കൂരു റോഡ് വഴി പീനിയ മെട്രോ സ്റ്റേഷനിലൂടെ കടന്നു പോകുന്നതിനു പകരം ഗൊരഗുണ്ഡെപാളയ ജംക്ഷനിലൂടെയാകും പാത കടന്നു പോകുക.
ഇതോടെ പാതയുടെ ആകെ നീളത്തിൽ 200 മീറ്റർ കുറവ് വരും. പീനിയ മെട്രോ സ്റ്റേഷനിൽ നിർമിക്കാൻ ലക്ഷ്യമിട്ടിരുന്ന ഡബിൾ ഡെക്കർ മേൽപാലവും ഒഴിവാക്കാനാകും. ഇതോടെ നേരത്തേ നിശ്ചയിച്ച പദ്ധതി ചെലവിൽ നിന്നു 669 കോടി രൂപ കുറയ്ക്കാനാകും. മാറ്റത്തിനു ചീഫ് സെക്രട്ടറി ശാലിനി രജനീഷിന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി യോഗം അംഗീകാരം നൽകി.
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അനുമതി നൽകിയ പാതയിൽ ഉടൻ സർവീസ് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. 2029 പകുതിയോടെ പാതയുടെ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
SUMMARY: BMRCL has decided to shorten the length of the Namma Metro Phase 3 JP Nagar-Kempapura line.
റിയാദ്: സൗദി ബാലന്‍ അനസ് അല്‍ ഷഹ്‌രി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച അപ്പീല്‍ സൗദി…
ബെംഗളൂരു: കണ്ണൂർ അഴീക്കോട് സ്വദേശി ജി ചന്ദ്രശേഖരൻ (75) ബെംഗളൂരുവില്‍ അന്തരിച്ചു. മുൻ ഐടിഐ ജീവനക്കാരനായിരുന്നു. രാമമൂർത്തിനഗർ സർ എംവി…
ബെംഗളൂരു: ഓണം നന്മയുടെ സമത്വത്തിൻ്റെ, സാഹോദര്യത്തിൻ്റെ പ്രതീകമാണെന്നും കാലത്തിൻ്റെ മാറ്റത്തിൽ പഴയ ഓണമുഖം മാറിയെങ്കിലും ഓരോ മലയാളി ഹൃദയങ്ങളും ഓണത്തിൻ്റെ…
ബെംഗളൂരു: രാമനഗരയിലെ ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റി ശാഖയിലെ ബിരുദാനന്തര ബിരുദ വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ അഞ്ച്…
കൊല്ലം: ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായ മലയാളി 15 വർഷത്തിന് ശേഷം പിടിയിലായി. കൊല്ലം കുളക്കട സ്വദേശി സുരേന്ദ്രനാണ് പിടിയിലായത്.…
ന്യൂയോർക്ക്: അമേരിക്കയുടെയും ഇസ്രയേലിന്റെയും ശക്തമായ എതിർപ്പുകളെ അവഗണിച്ച് യുകെ, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ പലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചു.…