നമ്മ മെട്രോ സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം സ്‌ക്രീൻ ഡോറുകൾ സ്ഥാപിക്കും

ബെംഗളൂരു: നമ്മ മെട്രോ സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം സ്‌ക്രീൻ ഡോറുകൾ (പിഎസ്ഡി) സ്ഥാപിക്കാൻ പദ്ധതിയുമായി ബിഎംആർസിഎൽ. മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ആത്മഹത്യ കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി.

നിലവിൽ നിർമാണം പുരോഗമിക്കുന്ന നാഗവാര-ഗോട്ടിഗെരെ പാതയിൽ പിഎസ്ഡി സ്ഥാപിക്കുന്നതിന് ടെൻഡർ ക്ഷണിച്ചതായി ബിഎംആർസിഎൽ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ യശ്വന്ത് ചവാൻ പറഞ്ഞു. നിർമാണം പൂർത്തിയായ മറ്റു മെട്രോ ലൈനുകളിൽ പിഎസ്ഡി സ്ഥാപിക്കുന്നത് ബുദ്ധിമുട്ടാണ്. ഇത് മെട്രോ സർവീസുകൾക്കും തടസം സൃഷ്ടിക്കും.

എന്നാൽ വർധിച്ചു വരുന്ന ആത്മഹത്യ കേസുകൾ തടയാൻ ഇതാണ് മികച്ച മാർഗമെന്ന് അദ്ദേഹം പറഞ്ഞു. പിഎസ്ഡി സ്ഥാപിക്കാൻ ഓരോ സ്റ്റേഷനും കുറഞ്ഞത് 10 കോടി രൂപ ആവശ്യമാണ്. സുരക്ഷ ഉറപ്പാക്കാനാണ് ബിഎംആർസിഎൽ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തന സമയങ്ങളിലൊഴികെ പിഎസ്‌ഡി സ്ഥാപിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ മുതിർന്ന ഉദ്യോഗസ്ഥരുമായി വ്യാഴാഴ്ച യോഗം വിളിച്ചിട്ടുണ്ടെന്നും ചവാൻ കൂട്ടിച്ചേർത്തു.

TAGS: BENGALURU | NAMMA METRO
SUMMARY: BMRCL to install plaform screen doors to prevent suicides

Savre Digital

Recent Posts

മുട്ടടയില്‍ യുഡിഎഫിൻ്റെ വൈഷ്ണ സുരേഷിന് ചരിത്ര വിജയം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 16 സീറ്റില്‍ എന്‍ഡിഎയും 16 സീറ്റില്‍ എല്‍ഡിഎഫും…

18 minutes ago

ആശുപത്രിയില്‍ മദ്യലഹരിയില്‍ ഡോക്‌ടറുടെ അഭ്യാസം; രോഗികളുടെ പരാതിയില്‍ ഡോക്ടര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: മദ്യലഹരിയില്‍ ആശുപത്രിയില്‍ ഡ്യൂട്ടിക്കെത്തിയ ഡോക്ടടറെ രോഗികളുടെ പരാതിയെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളറട സാമൂഹ്യാരോഗ്യ കേന്ദ്രത്തിലായിരുന്നു കഴിഞ്ഞ ദിവസം…

1 hour ago

തദ്ദേശ ഫലം: വോട്ടെണ്ണൽ തുടങ്ങി

തി​രു​വ​ന​ന്ത​പു​രം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ വീറുള്ള രാഷ്ട്രീയപ്പോരാട്ടമായ തദ്ദേശ തിരഞ്ഞെടുപ്പിൽ ആരുമുന്നിലെത്തുമെന്ന ആകാംക്ഷയ്ക്ക് വിരാമമാകുന്നു. വോട്ടെണ്ണൽ രാവിലെ എട്ട് മണിയോടെ…

3 hours ago

കാ​ത്തി​രു​ന്നു​മ​ടു​ത്തു; പു​ടി​ന്‍റെ ച​ർ​ച്ച​യ്ക്കി​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി പാ​ക് പ്ര​ധാ​ന​മ​ന്ത്രി

മോ​സ്കോ: പു​ടി​നു​മാ​യു​ള്ള ഉ​ഭ​യ​ക​ക്ഷി കൂ​ടി​ക്കാ​ഴ്ച വൈ​കി​യ​തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫ്. തു​ർ​ക്ക്‌​മെ​നി​സ്ഥാ​ന്‍റെ സ്ഥി​രം നി​ഷ്പ​ക്ഷ​ത​യു​ടെ 30-ാം വാ​ർ​ഷി​കം…

3 hours ago

ജനസംഖ്യ കൂട്ടണം, ഗർഭനിരോധന ഉറകൾക്ക് നികുതി ഏർപ്പെടുത്താനൊരുങ്ങി ചൈന

ബെയ്ജിങ്: ഗര്‍ഭനിരോധന ഉറകള്‍ക്കും മരുന്നുകള്‍ക്കും മൂല്യവര്‍ധിത നികുതി(വാറ്റ്) പിരിക്കാനൊരുങ്ങി ചൈന. കുട്ടികളുടെ എണ്ണം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം.…

3 hours ago

ചിന്നസ്വാമിയില്‍ ക്രിക്കറ്റ് ടൂർണമെന്റുകൾക്ക് വീണ്ടും അനുമതി

ബെംഗളൂരു: ഐപിഎൽ കിരീടനേട്ടം ആഘോഷിക്കുന്നതിനിടെ ആൾക്കൂട്ടദുരന്തമുണ്ടായ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ കർശനമായ സുരക്ഷാവ്യവസ്ഥകളോടെ സര്‍ക്കാര്‍ ക്രിക്കറ്റ് ടൂർണമെന്റുകൾക്ക് അനുമതി നല്‍കി.…

3 hours ago