BENGALURU UPDATES

നമ്മ മെട്രോ ഡിപ്പോകളിലെ സൗകര്യങ്ങൾ വിപുലീകരിക്കാൻ ബിഎംആർസി

ബെംഗളൂരു: നമ്മ മെട്രോ നഗരത്തിന്റെ കൂടുതൽ ഇടങ്ങളിലേക്ക്  വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഡിപ്പോകളിലെ സൗകര്യങ്ങൾ വർധിപ്പിക്കാൻ ബിഎംആർസി. അടുത്ത മാസങ്ങൾക്കുള്ളിൽ 21 ട്രെയിനുകൾ കൂടി പർപ്പിൾ, ഗ്രീൻ ലൈനുകളിലേക്ക് എത്തുന്നത് കൂടി കണക്കിലെടുത്താണിത്.

നിലവിൽ ഗ്രീൻ ലൈനിൽ പീനിയയിലും പർപ്പിൾ ലൈനിൽ കാടുഗോഡി, ബയ്യപ്പനഹള്ളി എന്നിവിടങ്ങളിലാണ് മെട്രോ ഡിപ്പോകളുള്ളത്. ഒപ്പം അടുത്ത മാസം സർവീസ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന യെലോ ലൈനിലെ ഹെബ്ബഗോഡിയിലും ഡിപ്പോ നിർമിച്ചിട്ടുണ്ട്.

സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി പീനിയ ഡിപ്പോയിൽ 1.94 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തും. പുതിയ പ്ലാറ്റ്ഫോമുകൾ നിർമിക്കുകയും അറ്റക്കുറ്റപ്പണിക്കായുള്ള സൗകര്യങ്ങൾ വിപുലീകരിക്കുകയും ചെയ്യും. ബയ്യപ്പനഹള്ളി ഡിപ്പോയിൽ 249.19 കോടി രൂപ മുടക്കി പുതുക്കി പണിയുന്നത് അവസാന ഘട്ടത്തിലാണ്. നിർമാണം പൂരോഗമിക്കുന്ന വിമാനത്താവള, ഔട്ടർറിങ് റോഡ് പാതകൾക്കു കൂടി ഉപയോഗിക്കാൻ ലക്ഷ്യമിട്ടാണിത്. അതിനിടെ ഷെട്ടിഗെരെ, കൊത്തന്നൂർ, അഞ്ജനാപുര, ചല്ലഘട്ടെ എന്നിവിടങ്ങളിലും ഡിപ്പോ നിർമിക്കാൻ ബിഎംആർസി തീരുമാനിച്ചിട്ടുണ്ട്.

SUMMARY: BMRCL to upgrade depots to support expanding Metro network in Bengaluru.

WEB DESK

Recent Posts

നിപ: മണ്ണാര്‍ക്കാടും കുമരംപുത്തൂരും കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

പാലക്കാട്: പാലക്കാട് മണ്ണാർക്കാടും കുമരംപുത്തൂരും കണ്ടൈമെൻ്റ് സോണുകള്‍ പ്രഖ്യാപിച്ചു. കുമരംപുത്തൂർ എട്ട്, ഒമ്പത്, 10, 11, 12, 13, 14…

5 hours ago

മൈസൂരു-ബെംഗളൂരു എക്സ്പ്രസ് വേയിൽ കാറപകടത്തിൽ 4 മരണം

ബെംഗളൂരു: മൈസൂരു-ബെംഗളൂരു എക്സ്പ്രസ് വേയിലുണ്ടായ കാറപടകത്തിൽ 4 പേർ മരിച്ചു. മാണ്ഡ്യ, കെആർ പേട്ട് സ്വദേശികളായ തമന്ന ഗൗഡ(27), മുത്തുരാജ്(55),…

6 hours ago

ദേവനഹള്ളിയിലെ എയ്റോസ്പേസ് പാർക്ക് നിർമാണം: ഭൂമി ഏറ്റെടുക്കൽ തർക്കങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: ദേവനഹള്ളിയിൽ എയ്റോസ്പേസ് പാർക്ക് നിർമിക്കുന്നതിനു 449 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്ത്.…

6 hours ago

കാലിക്കറ്റ് സര്‍വകലാശാലയില്‍ സമരങ്ങള്‍ക്ക് നിരോധനം; വിദ‍്യാര്‍ഥി സംഘടനകള്‍ക്ക് മുന്നറിയിപ്പ് നല്‍കി പോലീസ്

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയില്‍ സമരങ്ങള്‍ക്ക് നിരോധനം. നേരത്തെയുള്ള ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇക്കാര‍്യം വിശദീകരിച്ച്‌ തേഞ്ഞിപ്പാലം എസ്‌എച്ച്‌ഒ…

7 hours ago

‘നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവയ്ക്കണം’; യെമന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി അമ്മ

കൊച്ചി: നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യെമന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി. കൊല്ലപ്പെട്ട തലാലിന്റെ…

7 hours ago

ട്രെയിനുകളിലും ഇനി സിസിടിവി കാമറകള്‍ സ്ഥാപിക്കാനൊരുങ്ങി റെയില്‍വേ

ന്യൂഡൽഹി: രാജ്യത്തെ ട്രെയിനുകളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കാൻ തീരുമാനം. 74000 കോച്ചുകളിലും 15,000 എഞ്ചിനുകളിലും സിസിടിവി കാമറകള്‍ സ്ഥാപിക്കാൻ കേന്ദ്ര…

8 hours ago