ബെംഗളൂരു: സാങ്കേതിക തകരാർ കാരണം റെയിൽവേ ക്രോസിംഗിൽ ബിഎംടിസി ബസ് കുടുങ്ങി. കെംഗേരിക്ക് സമീപമുള്ള രാമോഹള്ളി റെയിൽവേ ക്രോസിംഗിൽ പത്തിലധികം യാത്രക്കാരുമായി പോയ ബിഎംടിസി ബസാണ് ട്രാക്കിൽ കുടുങ്ങിയത്. ഡിപ്പോ-21ൽ (ആർആർ നഗർ) നിന്നുള്ള റൂട്ട് നമ്പർ 227ജെ/1 (മാലിഗൊണ്ടനഹള്ളി – കെആർ മാർക്കറ്റ്) സർവീസ് നടത്തുന്നതുമായ ബസ് ആണ് കുടുങ്ങിയത്.
മൈസൂരു-ചെന്നൈ വന്ദേ ഭാരത് ട്രെയിൻ ട്രാക്കിലേക്ക് എത്താറായപ്പോഴായിരുന്നു സംഭവം. ഉടൻ ബസ് ഡ്രൈവർ ബിഎംടിസി അധികൃതരെയും, റെയിൽവേ ഉദ്യോഗസ്ഥരും വിവരമറിയിച്ചു. തുടർന്ന് റെയിൽവേയുടെ സ്റ്റാൻഡേർഡ് സുരക്ഷാ പ്രോട്ടോക്കോൾ പ്രകാരം ട്രെയിൻ നമ്പർ 20663 മൈസൂരു-ചെന്നൈ വന്ദേ ഭാരത് എക്സ്പ്രസ് രാവിലെ 7:18 മുതൽ 7:53 വരെ (35 മിനിറ്റ്) ലെവൽ ക്രോസിംഗിൽ പിടിച്ചിട്ടു. ട്രെയിൻ നമ്പർ 12785 കച്ചേഗുഡ-മൈസൂരു എക്സ്പ്രസ് രാവിലെ 7:23 മുതൽ 7:53 വരെ (30 മിനിറ്റ്) വൈകിയാണ് മൈസൂരുവിലെത്തിയത്. തുടർന്ന് ടോവിങ് വാഹനം ഉൾപ്പെടെ എത്തിയാണ് ബസ് ട്രാക്കിൽ നിന്ന് നീക്കം ചെയ്തത്.
TAGS: BENGALURU | BMTC
SUMMARY: BMTC bus stuck at railway crossing as Vande Bharat train approaches
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…