ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ പൊതുഗതാഗത സംവിധാനമായ ബെംഗളൂരു മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബിഎംടിസി) സമീപജില്ലകളെ കൂടി ഉള്‍പ്പെടുത്തി കൂടുതൽ സർവീസുകൾ ആരംഭിക്കാൻ പദ്ധതിയിടുന്നു.
നിലവില്‍ 25 കിലോമീറ്റർ പരിധിയിലാണ് ബിഎംടിസി സേവനങ്ങൾ. ഇത് 40 കിലോമീറ്റർ ചുറ്റളവിൽ വ്യാപിപ്പിക്കാനാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. ബിഎംടിസി ബോർഡ് അടുത്തിടെ വിപുലീകരണത്തിന് അംഗീകാരം നൽകിയിരുന്നു. കർണാടക ആർടിസി ആദ്യം തടസ്സവാദം ഉന്നയിച്ചിരുന്നെങ്കിലും പിന്നീട് ചർച്ചകളെ തുടർന്ന് 40 കിലോമീറ്റർ പരിധിയിൽ സർവീസ് നടത്താൻ ബിഎംടിസിക്ക് അനുമതി നൽകുകയായിരുന്നു.
ബെംഗളൂരു സൗത്ത് ജില്ലയിലെ രാമനഗര, കനകപുര, മഗഡി താലൂക്കുകളിലും ബെംഗളൂരു റൂറൽ ജില്ലയിലെ ദേവനഹള്ളി, ദൊഡ്ഡബെല്ലാപുര, നെലമംഗല താലൂക്കുകളുടെ ഉൾപ്രദേശങ്ങളിലും ബിഎംടിസി ബസുകൾ സർവീസ് ആരംഭിക്കും. സ്റ്റോപ്പുകൾ കുറവുള്ള എക്സ്പ്രസ് ബസ് സർവീസുകളാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുക. ഭാവിയിൽ മാലൂർ വരെയും തമിഴ്‌നാട് അതിർത്തിക്കടുത്തുള്ള അനേക്കലിന് 10-15 കിലോമീറ്റർ വരെയും സർവീസുകൾ വ്യാപിപ്പിക്കാനുള്ള പദ്ധതികൾ ബിഎംടിസി ആസൂത്രണം ചെയ്തിട്ടുണ്ട്.
250 ബസുകളാണ് എക്‌സ്പ്രസ് സർവീസിന് ഉപയോഗിക്കുന്നത്. പ്രധാനമന്ത്രി ഇ ഡ്രൈവ് പദ്ധതിയിൽ 4500 ഇല ക്ട്രിക് ബസുകൾ കൂടി വരുന്ന തോടെ സർവീസ് നീട്ടുന്നത് ലാഭകരമാകുമെന്ന് വിദഗ്‌ധ സമിതി ശുപാർശ ചെയ്തിരുന്നു. നിലവിൽ, മാഗഡി, ദൊഡ്ഡബല്ലാപൂർ, ചിക്കബല്ലാപൂർ തുടങ്ങിയ പട്ടണങ്ങളിലേക്കും ദേവനഹള്ളിക്ക് അപ്പുറത്തുള്ള സ്ഥലങ്ങളിലേക്കും ബിഎംടിസി ബസുകൾ പരിമിതമായ തോതില്‍ സര്‍വീസ് നടത്തുന്നുണ്ട്.
SUMMARY: BMTC buses will also reach nearby districts; service distance will be increased to 40 km
ഡബ്ലിന്‍: കൗണ്ടി കാവനിലെ ബെയിലിബൊറോയില്‍ താമസിച്ചിരുന്ന കോട്ടയം ചാന്നാനിക്കാട് പാച്ചിറ സ്വദേശി ജോണ്‍സണ്‍ ജോയിയെ (34) വീട്ടില്‍ മരിച്ച നിലയില്‍…
മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലെ ജൂതദേവാലയത്തില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ സംഭവം ഭീകരാക്രമണമെന്ന് പോലീസ് സ്ഥിരീകരിച്ചു. രണ്ട് പേര്‍ കൊല്ലപ്പെടുകയും നാല്…
ബെംഗളൂര: ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ ഭാഗവത സമീക്ഷാസത്രത്തിന് ഇന്ന് മുതല്‍ തുടക്കമാകും. രാവിലെ ഒൻപതിന് ഭാഗവത മാഹാത്മ്യ പാരായണം. തുടർന്ന് ഭദ്രദീപ…
ഛത്തീസ്ഗഡ്: ബിജാപൂർ ജില്ലയിൽ 103 മാവോയിസ്റ്റുകൾ സുരക്ഷാ സേനകൾക്ക് മുന്നിൽ കീഴടങ്ങി. കീഴടങ്ങിയ മാവോയിസ്റ്റുകളിൽ 49 പേർ തലയ്ക്ക് ഒരു…
കൊച്ചി: പിറവത്ത് മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളിൽ ഒരാൾ മുങ്ങിമരിച്ചു. കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. ചോറ്റാനിക്കര എരുവേലി സ്വദേശി ആൽബിൻ…
ബെംഗളൂരു: കർണാടക സർക്കാരിന്റെ ഈ വർഷത്തെ മഹാത്മാഗാന്ധി സേവാപുരസ്കാരം പ്രശസ്ത ചരിത്രകാരനും പരിസ്ഥിതിപ്രവർത്തകനും എഴുത്തുകാരനുമായ രാമചന്ദ്രഗുഹയ്ക്ക്. ഗാന്ധിജയന്തി ആഘോഷത്തോടനുബന്ധിച്ചാണ് പുരസ്കാരം…