ബെംഗളൂരു: ബിഎംടിസി ജീവനക്കാരനെ ജോലിസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ്റെ (ബിഎംടിസി) റിക്രൂട്ട്‌മെൻ്റ് വിഭാഗത്തിലെ അസിസ്റ്റന്റ് ജീവനക്കാരനും കെംഗേരി സ്വദേശിയുമായ മഹേഷ് ഉക്കാലി (42) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ ശാന്തിനഗറിലെ ബിഎംടിസി ഓഫീസിലായിരുന്നു സംഭവം.
ഏറെ നേരമായിട്ടും സ്റ്റോർ റൂമിലേക്ക് പോയ മഹേഷ് തിരിച്ചെത്താത്തതിനെ തുടർന്ന് സഹപ്രവർത്തകരാണ് കതക് ചവിട്ടിത്തുറന്ന് അകത്ത് പ്രവേശിച്ചത്. തുടർന്ന് മഹേഷിനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. ഉടൻ തന്നെ ഉന്നതാധികാരികളെ വിവരമറിയിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യയുടെ പരാതിയെ തുടർന്ന് വിൽസൺ ഗാർഡൻ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
TAGS: BENGALURU UPDATES | BMTC
SUMMARY: Employee found hanging at office of Bengaluru bus operator
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…