ബെംഗളൂരു : നഗരത്തിലെ ബസ് യാത്രക്കാര്‍ക്ക് ആശ്വാസമായി ബി.എം.ടി.സി. നൂറ് പുതിയബസുകള്‍ ഇന്ന് പുറത്തിറക്കുന്നു. വിധാന്‍ സൗധയ്ക്കു മുന്‍പില്‍ ഇന്ന് രാവിലെ 10-ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം നിര്‍വഹിക്കും. ഗതാഗതമന്ത്രി രാമലിംഗറെഡ്ഡി, റിസ്വാന്‍ അര്‍ഷാദ് എം.എല്‍.എ. എന്നിവര്‍ പങ്കെടുക്കും.
നഗരത്തിലെ ബസ് പൊതുയാത്രാസംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കുന്നത്. മതിയായ ബസുകളുടെ അഭാവം യാത്രക്കാരെ ബുദ്ധിമുട്ടിലാഴ്ത്താറുണ്ട്. സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകളുടെ യാത്ര സൗജന്യമാക്കിയ ‘ശക്തി’ പദ്ധതി നടപ്പാക്കിയതിനുശേഷം യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. ഇതൊക്കെ പരിഗണിച്ചാണ് നഗരത്തില്‍ കൂടുതല്‍ ബസുകള്‍ ഏര്‍പ്പെടുത്തുന്നത്. 840 പുതിയ ഡീസല്‍ബസുകള്‍ നിരത്തിലിറക്കാനാണ് പദ്ധതി. 336 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. ഇതിന്റെ ആദ്യഘട്ടമായിട്ടാണ് 100 ബസുകള്‍ വ്യാഴാഴ്ച പുറത്തിറക്കുന്നത്. ബി.എസ്. (ഭാരത് സ്റ്റേജ്)ആറ് സ്റ്റാന്‍ഡേര്‍ഡിലുള്ള ബസുകളാണ് ഇറക്കുന്നത്. ബാക്കി ബസുകള്‍കൂടി നിരത്തിലെത്തുന്നതോടെ നഗരത്തിലെ യാത്രാപരിമിതിക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.
<br>
TAGS : BMTC
SUMMARY : BMTC One hundred new buses will be released today
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ മുൻ പ്രസിഡണ്ടും വേൾഡ് മലയാളി അസോസിയേഷൻ ചെയർമാനുമായ, തദ്ദേശ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയിലെ ചിങ്ങേലി ഗ്രാമപഞ്ചായത്ത്…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഉയരുന്നു. രാജ്യാന്തര വിപണിയില്‍ ഇന്ന് വലിയ മുന്നേറ്റമില്ല. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 12,360യിലെത്തിയപ്പോള്‍ പവന്‍…
ബെംഗളൂരു: മംഗളൂരുവിലെ ഈ വർഷത്തെ കരാവലി ഉത്സവത്തിന് ഡിസംബർ 20 ന് തുടക്കമാകും. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ആകർഷകമായ സാംസ്കാരിക…
ബെംഗളൂരു: മൈസൂർ സർവകലാശാല മുൻ വൈസ് ചാൻസലർ എസ്.എൻ ഹെഗ്‌ഡെ (83) അന്തരിച്ചു. മൈസൂരുവിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സുവോളജി പ്രഫസറായിരുന്ന…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്ത രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്കെതിരെ പോലീസ്…
തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനിയുടെ ബന്ധുവില്‍ നിന്ന് കോഴവാങ്ങിയ ജയില്‍ ആസ്ഥാനത്തെ ഡിഐജി വിനോദ്…