ബെംഗളൂരു: ആധാർ കാർഡിലെ വിവരങ്ങൾ തമിഴ് ഭാഷയിലായതിനെ തുടർന്ന് വിദ്യാർഥിനിയെ ബസിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. ബെംഗളൂരു വിലാസമുള്ള ആധാർ കാർഡിലാണ് തമിഴിൽ വിവരങ്ങൾ ഉൾപെടുത്തിയത്. സെൻ്റ് ജോസഫ് കോളേജ് ഓഫ് കൊമേഴ്‌സിലെ മൂന്നാം വർഷ ബികോം വിദ്യാർഥിനിക്കാണ് ദുരനുഭവം ഉണ്ടായത്. ലിംഗരാജപുരത്തെക്ക് പോകുന്നതിനായി വെള്ളിയാഴ്ച രാവിലെ 11.30 ഓടെ ശിവാജിനഗറിൽ നിന്ന് 290ഇ ബസിലാണ് വിദ്യാർഥിനി കയറിയത്.
ശക്തി സ്കീമിന് കീഴിൽ സൗജന്യ യാത്രക്കായുള്ള സീറോ ടിക്കറ്റ് ആണ് വിദ്യാർഥിനി ആവശ്യപ്പെട്ടത്. എന്നാൽ ആധാർ കാർഡിൽ തമിഴിൽ വിവരങ്ങൾ കണ്ടതിനെ തുടർന്ന് സീറോ ടിക്കറ്റ് നൽകാനാവില്ലെന്നും, പൈസ നൽകണമെന്നും കണ്ടക്ടർ ആവശ്യപ്പെട്ടു.
ചെന്നൈയിൽ നിന്നാണ് ആധാറിന് അപേക്ഷ സമർപ്പിച്ചതെന്നും ഇക്കാരണത്താലാണ് തമിഴിൽ വിവരങ്ങൾ ഉള്ളതെന്നും, വിലാസം ബെംഗളൂരുവിലെതാണെന്നും വിദ്യാർഥിനി പറഞ്ഞെങ്കിലും കണ്ടക്ടർ ഇത് അംഗീകരിക്കാൻ തയ്യാറായില്ല. തുടർന്ന് ഇയാൾ വിദ്യാർഥിനിയെ ബസിൽ നിന്ന് ഇറക്കിവിടുകയായിരുന്നു. സംഭവത്തെ തുടർന്ന് വിദ്യാർഥിനിയുടെ പിതാവ് പോലീസിലും ബിഎംടിസി ഓഫിസിലും പരാതി നൽകി.
പ്രശ്നം പരിഹരിക്കുന്നതിനായി വിജിലൻസ് സംഘം പിതാവിനെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് ബിഎംടിസി മാനേജിംഗ് ഡയറക്ടർ രാമചന്ദ്രൻ ആർ. പറഞ്ഞു. ഇക്കാര്യത്തിൽ എല്ലാ കണ്ടക്ടർമാരെയും ബോധവൽക്കരിക്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
TAGS: BENGALURU | BMTC
SUMMARY: BMTC conductor forces student off bus over Tamil Aadhaar card
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…