നൈസ് റോഡിൽ സർവീസ് നടത്തുന്ന ബിഎംടിസി ബസുകൾക്ക് യാത്ര നിരക്ക് വർധിപ്പിക്കും

ബെംഗളൂരു: നൈസ് റോഡിൽ സർവീസ് നടത്തുന്ന ബസുകൾക്ക് യാത്ര നിരക്ക് വർധിപ്പിക്കുമെന്ന് ബിഎംടിസി. നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എൻ്റർപ്രൈസ് (നൈസ്) റോഡിൻ്റെ സമീപകാല ടോൾ വർധന കണക്കിലെടുത്താണ് തീരുമാനം. മാധവര മുതൽ ഇലക്ട്രോണിക്‌സ് സിറ്റി വരെയുള്ള റൂട്ടുകളിലാകും ബസ് നിരക്ക് വർധിപ്പിക്കുക. പ്രതിദിനം 150 ട്രിപ്പുകൾ അടങ്ങുന്ന 21 ഷെഡ്യൂളുകളാണ് നിലവിൽ ബിഎംടിസി നൈസ് റോഡ് വഴി നടത്തുന്നത്.

നൈസ് റോഡിൽ പുതിയ ടോൾ നിരക്കുകൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്നു. ടോൾ വർദ്ധന കാരണം ഈ റൂട്ടുകളിൽ നിരക്ക് 5 രൂപ വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ബിഎംടിസി ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ ഈ റൂട്ടിൽ സർവീസ് നടത്തുന്ന എസി ബസ് ചാർജ് 65 രൂപയാണ്, ഇതിൽ 25 ടോൾ ഉൾപ്പെടുന്നു. നിരക്ക് വർധിപ്പിക്കുമെങ്കിലും ശക്തി പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന യാത്രക്കാർക്ക് ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടരാം.

ടോൾ ചാർജ് ഇളവുകൾ ആവശ്യപ്പെട്ട് നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എൻ്റർപ്രൈസ് ലിമിറ്റഡിന് ബിഎംടിസി അപേക്ഷ നൽകിയിട്ടുണ്ട്. ഗതാഗത വകുപ്പിൻ്റെ കണക്കുകൾ പ്രകാരം, കെഎസ്ആർടിസിയുടെ പ്രതിമാസ ടോൾ പേയ്മെൻ്റ് 10.13 കോടി രൂപയും ബിഎംടിസിയുടേത് 1.3 കോടി രൂപയും, എൻഡബ്ല്യൂകെആർടിസിയുടേത് 4.54 കോടി രൂപയും, കെകെആർടിസിയുടെ ടോൾ പേയ്മെൻ്റ് തുക 4.58 കോടി രൂപയുമാണ്.

TAGS: BENGALURU UPDATES | PRICE HIKE | BMTC
SUMMARY: BMTC plans fare hike for NICE Road buses

Savre Digital

Recent Posts

‘അവർക്ക് മാനസിക പ്രയാസമുണ്ടാക്കിയതിൽ ഖേദിക്കുന്നു’; ഗൗരി കിഷനോട് മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്

ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക…

5 hours ago

യുഡിഎഫ് കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നു

കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക്…

6 hours ago

പോപ്പുലർ ഫ്രണ്ടിന്റെ 67 കോടി രൂപയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടി

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ് നടപടി.…

6 hours ago

തിരുസ്വരൂപം അനാവരണം ചെയ്തു; മദര്‍ ഏലിശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു

കൊച്ചി: മദർ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയില്‍ നടന്ന…

7 hours ago

യൂട‍്യൂബ് വിഡിയോയിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; ഷാജൻ സ്കറിയയ്ക്ക് മുൻകൂര്‍ ജാമ‍്യം

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച്‌ യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബർ എഡിറ്റർ ഷാജൻ സ്കറിയക്ക് മുൻകൂർ…

7 hours ago

പ്രശ്നോത്തരി മത്സരം

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ചായിരിക്കും മത്സരം. കേരളത്തിന്റെ…

7 hours ago