കൊടുങ്ങല്ലൂരില്‍ കാഞ്ഞിരപ്പുഴയില്‍ മണല്‍ വാരുന്നതിനിടയില്‍ വഞ്ചി മറിഞ്ഞ് രണ്ട് പേരെ കാണാതായി. ഓട്ടറാട്ട് പ്രദീപ്, പാലക്കപ്പറമ്പിൽ സന്തോഷ് എന്നിവരെയാണ് കാണാതായത്. ശക്തമായ കാറ്റും മഴയുമുള്ള സമയത്ത് കോട്ടപ്പുറം കോട്ടയില്‍ പുഴയില്‍ മണല്‍ വാരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.
വെള്ളിയാഴ്ച്ച അർധരാത്രിയിലായിരുന്നു സംഭവം. വഞ്ചിയിലുണ്ടായിരുന്ന മറ്റു രണ്ടു പേർ നീന്തി രക്ഷപ്പെട്ടു. കാണാതായവർക്കു വേണ്ടി തീരദേശ പോലീസും, ഫയർഫോഴ്സും നാട്ടുകാരും തിരച്ചില്‍ തുടരുകയാണ്. അതേസമയം സംസ്ഥാനത്ത് മഴ കനക്കുന്നു. ശക്തമായ മഴയില്‍ സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ നാശ നഷ്ട്ടങ്ങള്‍ ഉണ്ടായി.
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
TAGS : LATEST NEWS
SUMMARY : Boat capsizes; two people missing in Kodungallur
ബെംഗളൂരു: കെആർ പുരം ത്രിവേണി നഗറിൽ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വയോധിക മരിച്ചു. ശേഖര്‍ എന്നയാള്‍ താമസിക്കുന്ന വാടക…
വാഷിംഗ്ടണ്‍: അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍ വാരാന്ത്യ പാര്‍ട്ടിക്കിടെ വെടിവെപ്പ്. സംഭവത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. മാക്സ്റ്റണിലാണ് അക്രമം അരങ്ങേറിയത്. 13 പേര്‍ക്കാണ്…
തിരുവനന്തപുരം: പി എം ശ്രീ ധാരണാപത്രത്തിൽ ഒപ്പിട്ടതുകൊണ്ട് കേന്ദ്ര സിലബസ് കേരളത്തിൽ പഠിപ്പിക്കുമെന്ന് കരുതേണ്ടെന്നും കേരളത്തിന് സ്വന്തവും ശക്തവുമായ പാഠ്യപദ്ധതിയും…
ബെംഗളൂരു: ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെംഗളൂരു ഫ്‌ളാറ്റില്‍ നിന്ന് സ്വര്‍ണംകണ്ടെടുത്തതായി സൂചന. ബെംഗളൂരു…
ബെംഗളൂരു: മൈസൂരുവിൽ ഗീസറിൽ നിന്നുള്ള എൽപിജി ചോർച്ചയെ തുടർന്ന് രണ്ട് സഹോദരിമാർ മരിച്ചു. പെരിയപട്ടണ ബെട്ടദപുര ജോണിഗേരി സ്ട്രീറ്റിലെ അൽത്താഫ്…
ന്യൂഡൽഹി: പ്രശസ്ത ബോളിവുഡ് നടൻ സതീഷ് ഷാ അന്തരിച്ചു. 74 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ആരോഗ‍്യസ്ഥിതി…