ജീവനൊടുക്കിയത് അമ്മയും മക്കളും; ഏറ്റുമാനൂരില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

കോട്ടയം: ഏറ്റുമാനൂരില്‍ ട്രെയിനിന് മുന്നില്‍ ചാടി മരിച്ച കുടുംബത്തെ തിരിച്ചറിഞ്ഞു. പാറോലിക്കല്‍ സ്വദേശി ഷൈനി കുര്യൻ, മക്കളായ ഇവാന (10), അലീന (11) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 5.30 ഓടെയാണ് ഇവർ ട്രെയിനിന് മുന്നില്‍ ചാടിയത്. ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍.

പാറോലിക്കല്‍ റെയില്‍വേ ഗേറ്റിനു സമീപമാണ് സംഭവം. കുടുംബ പ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് നിഗമനം. ഷൈനിയും ഭർത്താവ് നോബി ലൂക്കോസും പിരിഞ്ഞു കഴിയുകയാണ്. തൊടുപുഴ സ്വദേശിയാണ് നോബി. കോടതിയില്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒമ്പത് മാസമായി ഷൈനി പാറോലിക്കലിലെ സ്വന്തം വീട്ടിലാണ് കഴിയുന്നത്.

രാവിലെ പള്ളിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ഷൈനി മക്കളുമായി വീട്ടില്‍ നിന്നിറങ്ങിയെന്നാണ് വിവരം. നിലമ്പൂർ-കോട്ടയം എക്സ്പ്രസിന് മുന്നിലാണ് മൂവരും ജീവനൊടുക്കിയത്. ട്രെയിന്‍ വരുമ്പോൾ മൂവരും കെട്ടിപ്പിടിച്ച്‌ ട്രാക്കില്‍ ഇരിക്കുകയായിരുന്നുവെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു. ഹോണ്‍ മുഴക്കിയിട്ടും മാറിയില്ല.

ലോക്കോ പൈലറ്റാണ് റെയില്‍വേയിലും പോലീസിലും വിവരം അറിയിച്ചത്. പോസ്റ്റുമോർട്ടം നടപടികള്‍ക്കായി മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്. സംഭവത്തെ തുടർന്ന് കോട്ടയം വഴിയുള്ള ട്രെയിനുകള്‍ വൈകി.

TAGS : LATEST NEWS
SUMMARY : Mother and children committed suicide; Bodies found on railway tracks in Ettumanoor identified

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയിൽ ഇടിവ്. 1,05,960 രൂപയാണ് ഇന്ന് ഒരു പവൻ...

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: തൃശൂർ അഴീക്കോട്‌ സ്വദേശി ശശി പോണത്ത് (69) ബെംഗളൂരുവില്‍ അന്തരിച്ചു. വിദ്യാരണ്യപുരയായിരുന്നു...

സംസ്ഥാനത്ത് വീണ്ടും അവയവദാനം; വിഷ്ണു നാലുപേര്‍ക്ക് പുതുജീവനേകും

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അവയവദാനം. കോഴിക്കോട് ഇരിങ്ങല്‍കോട്ടക്കല്‍ സ്വദേശിയായ 20 വയസ്സുകാരൻ...

പാകിസ്ഥാന്റെ കാര്‍ഗോ വിമാനം അറബിക്കടലില്‍ കാണാതായി

ഇസ്ലാമാബാദ്: ഷാർജയില്‍ നിന്ന് കറാച്ചിയിലേക്കു പുറപ്പെട്ട പാക് കാർഗോ വിമാനം കാണാതായി....

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എഐകെഎംസിസിയുടെ പങ്ക് മാതൃകാപരമെന്ന് യു.ടി ഖാദർ

ബെംഗളൂരു: മടിക്കേരിയിൽ പുതുതായി ആരംഭിച്ച ഓൾ ഇന്ത്യ കെഎംസിസി ഓഫീസിന്റെ ഉദ്ഘാടനം...

കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. 11 ജില്ലകളിൽ...

ഫുട്പാത്ത് ഒഴിപ്പിക്കൽ; ഫ്രീഡം പാർക്കിൽ തെരുവ് കച്ചവടക്കാരുടെ പ്രതിഷേധം ഇന്ന്

ബെംഗളൂരു: നഗരത്തിലെ ഫുട്പാത്ത് ഒഴിപ്പിക്കൽ നടപടികൾക്കെതിരെ ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ ഇന്ന്...

കനത്ത മഴ; കര്‍ണാടകയില്‍ ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് 

ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. മലനാട്, തീരദേശ...

Related Articles

Popular Categories