KERALA

പത്തനംതിട്ട പാറമട അപകടത്തിൽ ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മറ്റൊരാൾ ഹിറ്റാച്ചിയ്ക്കുള്ളിലെന്ന് നിഗമനം

കോന്നി: പയ്യനാമണ്‍ ചെങ്കുളത്ത് പാറമടയില്‍ കൂറ്റന്‍ പാറക്കല്ലുകള്‍ ഹിറ്റാച്ചിക്ക് മുകളില്‍ വീണുണ്ടായ അപകടത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഹിറ്റാച്ചി ഹെൽപ്പറായ തൊഴിലാളിയുടെ മൃതദേഹമാണ് മൂന്ന് മണിക്കൂറിലേറെ നീണ്ട രക്ഷാ ദൗത്ത്യത്തിനിടെ കണ്ടെത്തിയത്. കൂടെ അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ഓപറേറ്റർക്കായി തിരച്ചിൽ തുടരുകയാണ് .

ഇതര സംസ്ഥാന തൊഴിലാളികളായ ഓപ്പറേറ്റർ അജയ് റായ്, സഹായി മഹാദേശ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. മുകളിൽ നിന്ന് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇന്ന് ഉച്ചക്ക് മൂന്നോടെയായിരുന്നു സംഭവം. പണി നടക്കുന്നതിനിടെ കൂറ്റൻ പാറകൾ വാഹനത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. ഉച്ചഭക്ഷണം കഴിച്ച് ഷിഫ്റ്റ് പ്രകാരം ജോലിക്ക് കയറിയവരാണ് അപകടത്തില്‍പ്പെട്ടത്.

വിവരമറിഞ്ഞ് പോലീസും ഫയര്‍ ഫോഴ്സും അടക്കം എത്തിയെങ്കിലും മൂന്ന് മണിക്കൂര്‍ പിന്നിട്ടിട്ടും രക്ഷാപ്രവർത്തനം ഫലം കണ്ടിരുന്നില്ല.  ഇതോടെ രക്ഷാ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി. പിന്നീട് കൂടുതൽ രക്ഷാപ്രവർത്തകർ എത്തി അതിസാഹസികമായി രക്ഷാദൗത്യം  പുനഃരാരംഭിച്ചു. തൊഴിലാളികളെ പുറത്തെടുക്കാനുള്ള ശ്രമത്തിനിടെ കൂടുതല്‍ പാറകള്‍ വീഴുന്നതും കൂറ്റന്‍ പാറകള്‍ മാറ്റാന്‍ സാധിക്കാത്തതുമാണ് പ്രതിസന്ധി സൃഷ്ടിച്ചത്.  .

SUMMARY: Body of a worker found in Pathanamthitta Paramada accident; another believed to be inside Hitachi

 

NEWS DESK

Recent Posts

‘ഇഷ്ടമല്ലെങ്കിൽ നിങ്ങൾ വാങ്ങണ്ട, ഒരു നിർബന്ധവും ഇല്ല’; ട്രംപിൻ്റെ നയങ്ങൾക്ക് എതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നയങ്ങൾക്ക് എതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. റഷ്യയിൽ നിന്ന് എണ്ണ…

23 minutes ago

പോലീസിന്റെ കസ്റ്റഡിയിൽനിന്നും രക്ഷപ്പെട്ട പ്രതി പിടിയിൽ

കൊച്ചി: തൃക്കാക്കര പോലീസിന്റെ കസ്റ്റഡിയിൽനിന്നും രക്ഷപ്പെട്ട പ്രതി പിടിയിൽ. ആലുവയിൽനിന്നാണ് അസദുള്ള പിടിയിലായത്. തൃക്കാക്കര പോലീസ് സ്റ്റേഷനിൽ നിന്നും കളമശേരി…

34 minutes ago

ബാലഗോകുലം പഠനശിബിരം നാളെ

ബെംഗളൂരു: സമന്വയ എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ്  ദാസറഹള്ളി ഭാഗ് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ബാലഗോകുലം പഠനശിബിരം ഷെട്ടിഹള്ളി നന്ദനം ബാലഗോകുലത്തിൽ…

1 hour ago

ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓണച്ചന്ത സെപ്റ്റംബർ 03, 04 തീയതികളിൽ

ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണച്ചന്ത സെപ്റ്റംബർ 03, 04 തീയതികളിൽ നടക്കും. മൈസൂർ റോഡ് ബ്യാറ്ററായനാപുരയിലുള്ള സൊസൈറ്റി സിൽവർ…

1 hour ago

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. റിനി ആന്‍ ജോര്‍ജ് രംഗത്തെത്തിയതോടെയാണ്…

2 hours ago

ഓണാഘോഷം വാനോളം; എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഓണ സദ്യ

കൊച്ചി: ഓണത്തോടനുബന്ധിച്ച്‌ കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ നിന്നും മംഗലാപുരത്ത് നിന്നും വിദേശത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് ആകാശത്ത് ഓണ സദ്യ…

2 hours ago