ചെന്നൈ: കൊടൈക്കനാലിനടുത്തുള്ള വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട കോയമ്പത്തൂർ സ്വദേശിയായ മെഡിക്കല്‍ വിദ്യാർഥിയുടെ മൃതദേഹം കണ്ടെടുത്തു. സംഭവം നടന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.
കോയമ്പത്തൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജിലെ നാലാം വർഷ വിദ്യാർഥിയായ നന്ദകുമാർ(21)നെ അഞ്ജുവീട് വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായിരുന്നു. നന്ദകുമാർ ഉള്‍പ്പടെ 11 പേരാണ് കോയമ്പത്തൂരില്‍ നിന്നും കൊടൈക്കനാലിലേക്ക് യാത്ര പോയത്.
സംഘം കൊടൈക്കനാല്‍-വില്‍പട്ടി റൂട്ടില്‍ സ്ഥിതി ചെയ്യുന്ന അഞ്ജുവീട് വെള്ളച്ചാട്ടം സന്ദർശിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഉദ്യോഗസ്ഥരും, വനം ഉദ്യോഗസ്ഥരും, ഗ്രാമീണരും മൂന്ന് ദിവസം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
SUMMARY: Body of medical student found swept away in waterfall in Kodaikanal
ബെംഗളൂരു: സിദ്ധരാമയ്യ രാഷ്ട്രീയജീവിതത്തിന്റെ അവസാന ഘട്ടത്തിലെന്ന് മകനും എംഎല്‍സിയുമായ യതീന്ദ്ര സിദ്ധരാമയ്യ. സംസഥാനത്ത് നേതൃമാറ്റം സംബന്ധിച്ചുള്ള തര്‍ക്കങ്ങളും ചര്‍ച്ചകളും പുരോഗമിക്കുന്നതിനിടെയാണ്…
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയില്‍ വീണ്ടും ഇടിവ്. ഒരു ഗ്രാം സ്വർണത്തിന് 120 രൂപയും ഒരു പവൻ സ്വർണത്തന് 960…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലെ റെഡ് അലർട്ട് പിൻവലിച്ച് ഓറഞ്ച് അലർട്ടാക്കി. ഇതോടെ…
ന്യൂഡൽഹി: ഒളിമ്പിക് മെഡല്‍ ജേതാവായ നീരജ് ചോപ്രയെ ടെറിട്ടോറിയല്‍ ആർമിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കി ആദരിച്ചു. ഡല്‍ഹിയില്‍ വെച്ച്…
ആലപ്പുഴ: യുവതിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കി ഭർത്താവ്. മണ്ണഞ്ചേരി സ്വദേശി കെ ഇ ഫാഖിത്തയെ (32) ആണ് കാണാതായത്.…
കൊച്ചി: മെമ്മറി കാർഡ് വിവാദവുമായി ബന്ധപ്പെട്ട് താരസംഘടന അമ്മയില്‍ തെളിവെടുപ്പ് . അഞ്ചംഗ കമ്മീഷൻ രൂപീകരിച്ചാണ് തെളിവെടുപ്പ് നടക്കുന്നത്. ശ്വേതാ…