Categories: NATIONALTOP NEWS

ഹെലികോപ്റ്റര്‍ തകര്‍ന്ന് കാണാതായ പൈലറ്റിന്റെ മൃതദേഹം കണ്ടെത്തി

ഡല്‍ഹി: സെപ്തംബറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് കാണാതായ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ പൈലറ്റിന്റെ മൃതദേഹം ഗുജറാത്ത് തീരത്ത് നിന്ന് കണ്ടെത്തി. ഹെലികോപ്റ്ററിന്റെ പൈലറ്റ് ഇന്‍ കമാന്‍ഡ് രാകേഷ് കുമാര്‍ റാണ ഉള്‍പ്പെടെ നാല് പേരായിരുന്നു അപകടത്തില്‍പ്പെട്ടത്. ഒരു ക്രൂ അംഗത്തെ രക്ഷപ്പെടുത്തുകയും മറ്റ് രണ്ട് പേരുടെ മൃതദേഹങ്ങള്‍ അപകടത്തിന് തൊട്ടുപിന്നാലെ കണ്ടെടുക്കുകയും ചെയ്തിരുന്നു.

അപകടത്തെത്തുടര്‍ന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഇന്ത്യന്‍ നേവിയും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഒരു മാസത്തിലേറെയായിട്ടും റാണയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വ്യാഴാഴ്ച ഗുജറാത്തിലെ പോര്‍ബന്തറില്‍ നിന്ന് 55 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി റാണയുടെ മൃതദേഹം കണ്ടെത്തിയതായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു. പൂര്‍ണ സൈനിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിക്കുമെന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.

TAGS : HELICOPTER ||PILOT
SUMMARY : Body of missing helicopter pilot found

Savre Digital

Recent Posts

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് പി.വി. അൻവര്‍

മലപ്പുറം: പി.വി.അൻവര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു. പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവെച്ചെന്ന് വാര്‍ത്താസമ്മേളനത്തിൽ അൻവർ പറഞ്ഞു. മെയ് 15നുള്ളിൽ…

1 minute ago

ഓപ്പറേഷന്‍ നുംഖൂര്‍; ഭൂട്ടാന്‍ കസ്റ്റംസ് സംഘം കേരളത്തില്‍

കൊച്ചി: ഓപ്പറേഷൻ നുംഖൂറിന്റെ ഭാഗമായി ഭൂട്ടാൻ കസ്റ്റംസ് സംഘം കേരളത്തിലെത്തി. നിർണായക യോഗം ഇന്ന് മൂന്നാറില്‍ ചേരും. വാഹനകള്ളക്കടത്തിനെക്കുറിച്ച്‌ അന്വേഷിക്കുന്ന…

59 minutes ago

വാല്‍പ്പാറ ദുരന്തത്തിന് കാരണമായത് ഡ്രൈവറുടെ പരിചയക്കുറവ്; അമിതമായി ബ്രേക്ക് ഉപയോഗിച്ചെന്ന് ആര്‍ടിഒ

മലപ്പുറം: വാല്‍പ്പാറയില്‍ ഒമ്പത് മലയാളികളുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത് ഡ്രൈവറുടെ പരിചയക്കുറവ് മൂലമെന്ന് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപോര്‍ട്ട്.…

3 hours ago

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ സെമിനാര്‍ 26 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ പ്രതിമാസ സെമിനാർ ഏപ്രിൽ 26 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…

4 hours ago

ലോണ്‍ ആപ്പ് സംഘത്തിന്‍റെ ഭീഷണി; കാണാതായ യുവാവിനെ കണ്ടെത്തി

കോഴിക്കോട്: ലോണ്‍ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ കോഴിക്കോട് ആയഞ്ചേരി സ്വദേശി വിഷ്‌ണുവിനെ പയ്യന്നൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തി.…

4 hours ago

ജമ്മു കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു 21 മരണം; നിരവധി പേര്‍ക്ക് പരുക്ക്

ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ 21 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക്…

5 hours ago