ലാത്വിയയിലെ ജുഗ്ല കനാലില് നീന്തുന്നതിനിടെ ഒഴുക്കില്പ്പെട്ട് കാണാതായ മലയാളി വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ഇടുക്കി സ്വദേശി ആല്ബിൻ ഷിന്റോ (19) ആണ് മരിച്ചത് . ആല്ബിന്റെ സുഹൃത്തുക്കള് തിരച്ചിലിനായി തടാകക്കരയില് എത്തിയപ്പോള് ആണ് മൃതദേഹം കണ്ടത്.
ലാത്വിയൻ പോലീസ് ശരീരം കരയ്ക്കെത്തിച്ച് തുടർ നടപടികള്ക്കായി ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് ആല്ബിനെ കാണാതായത്. അവധി ദിവസം നാല് കൂട്ടുകാരുമൊത്ത് കോളജിന് സമീപത്തെ തടാകത്തില് കുളിക്കാന് പോയപ്പോഴാണ് അപകടം സംഭവിച്ചത്.
ആല്ബിൻ പെട്ടന്നുണ്ടായ ചുഴിയില് പെടുകയായിരുന്നു. ആല്ബിൻ അകപ്പെട്ട സ്ഥലത്ത് നിന്നും 150 മീറ്റർ അകലെയായിരുന്നു മൃതദേഹം കണ്ടത്. തുടർന്ന് ലാത്വിയൻ പോലീസ് ശരീരം കരയ്ക്കെത്തിച്ച് തുടർ നടപടികള്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
TAGS : MISSING | DEAD BODY
SUMMARY : Body of missing Malayali student found in Latvia
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല് കോളേജ് ഐസിയുവില് നിന്ന് പ്രതി ചാടിപ്പോയി. കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടിയ പ്രതി രാജീവാണ് ഇന്ന്…
തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് ദിവസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ സ്വർണവിലയില് ഇന്ന് വൻവർധനവ്. പവന് 880 രൂപ കൂടി 90,360 രൂപയും…
ഡൽഹി: ഡൽഹിയില് വായുമലിനീകരണം രൂക്ഷമായി തുടരുന്നു. 35 നഗരങ്ങളിലും 300 നു മുകളിലാണ് വായു ഗുണ നിലവാരതോത്. വായു മലിനീകരണം…
തിരുവനന്തപുരം: റെയിൽവേയുടെ ക്രിസ്മസ് അവധിക്കാല സ്പെഷ്യൽ ട്രെയിൻ ഡിസംബർ 20ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടും. ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ്…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ഉച്ചയ്ക്ക് 12 മണിക്ക് വാർത്താ സമ്മേളനം വിളിച്ചു. 1199…
ബെംഗളൂരു: സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് സ്കൂളുകളിലേക്ക് 18,000 അധ്യാപകരെ റിക്രൂട്ട് ചെയ്തു വരികയാണെന്ന് വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ പറഞ്ഞു. സർക്കാർ…