ഛണ്ഡീഗഢ്: മോഡലായ പെൺകുട്ടിയുടെ മൃതദേഹം കനാലിൽ കണ്ടെത്തി. ഹരിയാനയിൽ സോനിപതിൽ ഇന്ന് രാവിലെയാണ് കഴുത്തറുത്ത നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഹരിയാനയിലെ സംഗീത വീഡിയോകളിലൂടെ പ്രശസ്തയായ മോഡൽ ശീതൾ (സിമ്മി ചൗധരി) ആണ് മരിച്ചത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
പാനിപ്പത്തിൽ സഹോദരി നേഹയ്ക്കൊപ്പമാണ് ശീതൾ താമസിച്ചിരുന്നത്. ജൂണ്‍ 14ന് അഹർ ജില്ലയിൽ ഒരു ഷൂട്ടിങ്ങിനായി പോയതാണ് ശീതൾ. തിരിച്ചെത്താൻ വൈകിയപ്പോൾ സഹോദരി പോലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കനാലിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
” കനാലിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയെന്ന് ഞങ്ങൾക്ക് വിവരം ലഭിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം തിരിച്ചറിയാനുള്ള ശ്രമത്തിനിടയിൽ, പാനിപ്പത്തിൽ ശീതൾ എന്ന യുവതിയെ കാണാതായതായി പരാതി ലഭിച്ചതായി കണ്ടെത്തി. തുടർനടപടികൾ സ്വീകരിച്ചുവരുന്നു, ”പോലീസ് വ്യക്തമാക്കി.
പാനിപ്പത്ത് സ്വദേശിയാണ് സിമ്മി എന്ന് അറിയപ്പെടുന്ന ശീതൾ. അഹർ ഗ്രാമത്തിൽ നടക്കാനിരുന്ന ഹരിയാൻവി ആൽബം ഷൂട്ടിംഗിന് ശേഷം ശീതൾ വീട്ടിലേക്ക് മടങ്ങാത്തതിനെ തുടർന്ന് ജൂൺ 14 ന് സഹോദരി ശീതളിനെ കാണാതായതായി പരാതി നൽകിയിരുന്നു.
കഴിഞ്ഞ ആഴ്ച പഞ്ചാബി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കമൽ കൗറിനെ ബട്ടിൻഡയിലെ ആദേശ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ പാർക്ക് ചെയ്തിരുന്ന കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. ലുധിയാന റജിസ്ട്രേഷനിലുള്ള വാഹനത്തിന്റെ പിൽസീറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയാനാകാത്ത വിധം അഴുകിയ നിലയിലായ മൃതദേഹത്തിൽനിന്ന് ദുർഗന്ധം വമിച്ചതോടെയാണ് പൊലീസ് എത്തി പരിശോധന നടത്തിയത്. ജൂൺ 9ന് ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനായി വീട്ടിൽനിന്നിറങ്ങിയതായിരുന്നു കമാൽ. ലുധിയാനയിൽ താമസിക്കുന്ന കൗറിന് ഇൻസ്റ്റാഗ്രാമിൽ 3.83 ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്. കൗറിന്‍റെ റീൽസുകൾ വൈറലായിരുന്നു. എന്നാൽ അശ്ലീല ഭാഷ ഉപയോഗിച്ചതുമൂലം ചില റീലുകൾ വിവാദങ്ങൾക്ക് കാരണമായിരുന്നു.
SUMMARY: Body of model who left home for shooting found in canal with her throat slit
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…