മുംബൈ: ബോളിവുഡ് നടൻ ധർമേന്ദ്ര അന്തരിച്ചു. 89 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഒരാഴ്ച മുമ്പാണ് ധർമേന്ദ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡിസംബർ 8ന് 90-ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് അസുഖബാധിതനായത്. കഴിഞ്ഞ ഏപ്രിലിൽ ഇദ്ദേഹത്തിന് നേത്രശസ്ത്രക്രിയ നടത്തിയിരുന്നു.
ബോളിവുഡിന്‍റെ ‘ഹീ-മാൻ’ എന്നറിയപ്പെട്ടിരുന്ന ധർമേന്ദ്ര, ആറ് പതിറ്റാണ്ടിലേറെ നീണ്ട ശ്രദ്ധേയമായ ചലച്ചിത്ര പാരമ്പര്യമാണ് അവശേഷിപ്പിക്കുന്നത്.
ബോളിവുഡിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായാണ് ധർമേന്ദ്ര വിശേഷിപ്പിക്കപ്പെടുന്നത്. 1960ൽ ‘ദിൽ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് തുടക്കം. ഷോലെ, ധരംവീർ, ചുപ്കേ ചുപ്കേ, ഡ്രീം ഗേൾ തുടങ്ങിയ ചിത്രങ്ങളാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. ധർമേന്ദ്ര അവസാനമായി അഭിനയിച്ച ‘ഇക്കിസ്’ എന്ന ചിത്രം ഡിസംബർ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്.
നടി ഹേമമാലിനിയാണ് ധർമേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗർ ആദ്യ ഭാര്യയാണ്. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ എന്നിവരുൾപ്പെടെ ആറു മക്കളാണ് താരത്തിനുള്ളത്.
SUMMARY: Bollywood legend Dharmendra passes away
പാകിസ്ഥാൻ: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ സ്ഫോടനം. 12 പേർ കൊല്ലപ്പെട്ടതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി പേര്‍ക്ക് പരുക്കേറ്റു.…
ആലപ്പുഴ: മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ തുലാമാസ ആയില്യ മഹോത്സവം നാളെയാണ്. ആയില്യപൂജയും എഴുന്നള്ളത്തും നാളെ നടക്കും. ഇതിന്റെ ഭാഗമായി…
ഡൽഹി: ഡല്‍ഹി സ്‌ഫോടനത്തില്‍ പ്രതിയെന്ന് സംശയിക്കപ്പെടുന്ന ഉമർ മുഹമ്മദിന്റെ മാതാവിന്റെ ഡിഎൻഎ സാമ്പിൾ ശേഖരിച്ചു. സ്ഫോടനത്തില്‍ ഉമർ മുഹമ്മദ് കൊല്ലപ്പെട്ടിരിന്നോ…
കോഴിക്കോട്: ഡല്‍ഹി സ്ഫോടനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ പരിശോധന. കോഴിക്കോട്, മലപ്പുറം, എറണാകുളം, പാലക്കാട്, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലാണ്…
തൃശൂര്‍: തൃശൂരിലെ കേരള കലാമണ്ഡലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. സംഭവത്തില്‍ ദേശമംഗലം സ്വദേശിയായ അധ്യാപകന്‍ കനകകുമാറിനെതിരേ പോലിസ് കേസെടുത്തു.…
ഡൽഹി: ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ അഞ്ചുപേരെ തിരിച്ചറിഞ്ഞു. യുപി സ്വദേശി ദിനേശ് മിശ്ര, തുണിക്കട നടത്തുന്ന ഡൽഹി സ്വദേശി അമർ…