Categories: TOP NEWSWORLD

പാകിസ്ഥാനില്‍ ബോംബ് സ്ഫോടനം; ഏഴുപേർ കൊല്ല​പ്പെട്ടു

ഇസ്ലാമാബാദ്: വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനിലുണ്ടായ ബോംബാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. 16 പേർക്ക് പരുക്കേറ്റു. ഖൈബർ പഖ്തൂങ്ക്വാ പ്രവിശ്യയിലാണ് സ്ഫോടനം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പിന്നിൽ ടിടിപി (തഹ്‍രീകെ താലിബാൻ പാകിസ്ഥാൻ ) ആണൊണ് സൂചന.

സൗത്ത് വാരിസ്ഥാൻ ജില്ലയിലെ വാനയിൽ സ്ഥിതിചെയ്യുന്ന സമാധാന കമ്മിറ്റി ഓഫീസിന് മുൻപിലാണ് പൊട്ടിത്തെറിയുണ്ടായത്. തുടർ‌ന്ന് ഓഫീസ് കെട്ടിടം പൂർണമായും തകർന്നു. നിരവധി പേരാണ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയത്. ഇവരെ പുറത്തെടുത്ത് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ഏഴ് പേരുടെ ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിലുള്ള പലരുടെയും നില അതീവ ​ഗുരുതരമാണ്. നിരോധിത തഹ്‍രീകെ താലിബാൻ പാകിസ്ഥാനൻ സംഘടനയുമായി വെടിനിർത്തൽ കരാർ പാളിയതിനെ തുടർന്ന് ഖൈബർ പഷ്തൂൻഖ്വ, ബലൂചിസ്താൻ പ്രവിശ്യകളിൽ ഭീകരവാദ ആക്രമണങ്ങൾ ഇപ്പോള്‍ പതിവാണ്.
<BR>
TAGS : PAKISTAN | BOMB BLAST
SUMMARY : Bomb blast in Pakistan; seven killed

Savre Digital

Recent Posts

വടകരയിലെ യുവാവിന്‍റെ തിരോധാനത്തിന് പിന്നിലും ലോണ്‍ ആപ്പ് മാഫിയയുടെ ഭീഷണി?; വിഷ്ണു സഹോദരങ്ങള്‍ക്ക് അയച്ച സന്ദേശങ്ങള്‍ പുറത്ത്

കോഴിക്കോട്: വടകര ആയിഞ്ചേരി സ്വദേശിയായ വിഷ്ണു എന്ന യുവാവിന്റെ തിരോധാനത്തിന് പിന്നിലും ലോണ്‍ ആപ്പ് മാഫിയയുടെ പങ്കുണ്ടെന്ന് ആരോപണം. ലോണ്‍…

20 minutes ago

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും റെക്കോര്‍ഡില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വ്വകാല റെക്കോര്‍ഡിലെത്തി. ഇന്നലെ മാത്രം 117.15 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.…

2 hours ago

കുഞ്ഞികൃഷ്ണന്‍റെ പുസ്തക പ്രകാശനത്തില്‍ പങ്കെടുത്തു; ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി

കണ്ണൂർ: ടി പുരുഷോത്തമനെ സിപിഎം പുറത്താക്കി. പയ്യന്നൂർ എകെജി ഭവൻ ബ്രാഞ്ച് അംഗമാണ്. വി കുഞ്ഞികൃഷ്ണൻ അനുകൂലിയാണ് പുരുഷോത്തമൻ. വോട്ടെടുപ്പിന്…

2 hours ago

പ്രശസ്ത ഫ്രഞ്ച് നടി നതാലി ബായേ അന്തരിച്ചു

പാരീസ്: പ്രശസ്ത ഫ്രഞ്ച് നടി നതാലി ബായേ (77) അന്തരിച്ചു. മസ്തിഷ്കത്തിലെ ന്യൂറോണുകളെ ബാധിക്കുന്ന രോഗാവസ്ഥമൂലം ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.…

4 hours ago

പാരച്യൂട്ടിൽനിന്ന് വീണ് രണ്ടു സൈനികര്‍ക്ക് പരുക്ക്

ബെംഗളൂരു: ബല്ലാരിയിൽ പാരച്യൂട്ട് പരിശീലനത്തിനിടെ 50 അടി ഉയരത്തിൽ നിന്ന് വീണ് രണ്ടു സൈനികര്‍ക്ക് പരുക്ക്. ബല്ലാരിയുടെ പ്രാന്തപ്രദേശത്തുള്ള പി.ഡി…

4 hours ago

പ്രധാനമന്ത്രിയുടെ അഭിസംബോധന പെരുമാറ്റച്ചട്ട ലംഘനം; തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി അനിൽ അക്കര

തൃശ്ശൂർ: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ലംഘിച്ചെന്ന് പരാതി. വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി പ്രധാനമന്ത്രി…

4 hours ago