കീവ്: യുക്രൈന്‍ തലസ്ഥാനമായ കീവിൽ ശനിയാഴ്ച ഉണ്ടായ വെടിവയ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. നഗരത്തിന്റെ തെക്കൻ മേഖലയിലുള്ള ഹോളോസിവ്‌സ്‌കി ജില്ലയിലാണ് സംഭവം.
നിരവധി പേർക്ക് പരുക്കേറ്റു. സൂപ്പർമാർക്കറ്റിൽ ആളുകളെ ബന്ദികളാക്കിയ അക്രമി, പോലീസ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. തലസ്ഥാനത്തെ ജനവാസ മേഖലയിലുണ്ടായ ആക്രമണത്തിൽ അഞ്ച് പേർ മരിച്ചതായും പരുക്കേറ്റ പത്തുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി അറിയിച്ചു.
ഇരകളുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു. വിവരമറിഞ്ഞ ഉടൻതന്നെ പ്രത്യേക സുരക്ഷാസേന സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചിരുന്നു. ആക്രമണത്തിന്റെ പിന്നിലെ ലക്ഷ്യം വ്യക്തമല്ലെന്നും സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താൻ ഉത്തരവിട്ടിട്ടുണ്ടെന്നും സെലെൻസ്‌കി കൂട്ടിച്ചേർത്തു.
ബെംഗളൂരു: ബെംഗളൂരുവിൽ ബെസ്കോം വൈദ്യുതിനിരക്ക് വർധിപ്പിച്ചു. മേയ് ഒന്നു മുതൽ യൂണിറ്റിന് 56 പൈസ കൂടും. കഴിഞ്ഞവർഷം ബെസ്കോമിനുണ്ടായ 2,068…
ബെംഗളൂരു: ചിക്കമഗളൂരു കലാസയിലെ മരസാനിഗെയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. ഹൊരനാട് സ്വദേശി ചേതനാണ് (30) മരിച്ചത്. കലസയിലെ…
ബെംഗളൂരു: നായർ സേവാ സംഘ് കർണാടക ആർടി നഗർ കരയോഗം സംഘടിപ്പിക്കുന്ന വിഷു വർണങ്ങൾ വസന്തനഗർ അംബേദ്കർ ഭവനിൽ ഇന്നു…
ബെംഗളൂരു: അന്തർദേശീയ ശ്രദ്ധ നേടിയ 'പാപ്പാ ബുക്ക'യുടെ ബെംഗളൂരുവിലെ പ്രദർശനം ഇന്ന് വൈകീട്ട് നാലുമണിക്ക് വസന്തനഗർ പാലസ് റോഡ് മാണിക്യവേലു…
തിരുവനന്തപുരം: കേരളത്തിലെ ചുട്ടുപൊള്ളുന്ന ചൂടിന് ശമനം നൽകാൻ വേനൽമഴ എത്തുന്നു. ഏപ്രിൽ 22 മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ…
ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനു മൂന്നാം വിജയം. ചെന്നൈ സൂപ്പർ കിങ്സിനെതിരെ 10 റൺസ് വിജയമാണ് ഹൈദരാബാദ്…