കണ്ണൂര്‍: പയ്യന്നൂരില്‍ പോലിസിനു നേരെ ബോംബെറിഞ്ഞ കേസില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഉള്‍പ്പെടെ രണ്ടു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് 20 വര്‍ഷം കഠിനതടവ്. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. വി കെ നിഷാദ്, ടി സി വി നന്ദകുമാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
പയ്യന്നൂര്‍ നഗരസഭയിലെ 46ാം വാര്‍ഡിലെ സ്ഥാനാര്‍ഥിയാണ് വി കെ നിഷാദ്. അതുകൊണ്ടു തന്നെ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയില്ല. പയ്യന്നൂരില്‍ എല്‍ഡിഎഫിന് ഡമ്മി സ്ഥാനാര്‍ഥിയുണ്ടെന്നാണ് വിവരം. 2012 ഓഗസ്റ്റ് ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജന്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് പയ്യന്നൂര്‍ ടൗണില്‍ വെച്ച് പോലിസിനെതിരെ നിഷാദ് അടക്കമുള്ള പ്രതികള്‍ ബോംബ് എറിയുകയായിരുന്നു. ഐപിസി 307 സ്‌ഫോടക വസ്തു നിയമത്തിലെ മൂന്ന്, നാല് വകുപ്പുകള്‍ പ്രകാരം പ്രതികള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
SUMMARY: Bomb hurled at police in Kannur; CPM workers get 20 years in prison
തിരുവനന്തപുരം: വർക്കലയില്‍ കേരള എക്‌സ്‌പ്രസ് ട്രെയിനില്‍ നിന്ന് യാത്രക്കാരൻ പുറത്തേക്ക് ചവിട്ടിയിട്ടതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ നന്ദിയോട് സ്വദേശി ശ്രീക്കുട്ടിയുടെ ആരോഗ്യനിലയില്‍…
കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ 8 ന് കോടതി വിധി പറയും. എല്ലാ പ്രതികളും ഹാജരാകണം. എറണാകുളം…
തിരുവനന്തപുരം: ആഡംബര ബൈക്ക് വാങ്ങാന്‍ 50 ലക്ഷം രൂപ ആവശ്യപ്പെട്ട് മാതാപിതാക്കളെ ആക്രമിച്ച മകന്‍ പിതാവിന്റെ അടിയേറ്റ് ചികില്‍സയിലിരിക്കെ മരിച്ചു.…
തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിൻ്റെ മകളും സംരംഭകയുമായ ദിയ കൃഷ്ണയുടെ ആഭരണ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച്…
തിരുവനന്തപുരം: സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. രാജ്യാന്തര വിപണിയിലും കേരള വിപണിയിലും വില വര്‍ധിച്ചു. ഇനിയും വില ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന്…
ബെംഗളൂരു: ഗ്രാമത്തിലിറങ്ങിയ പുള്ളിപ്പുലിയെ പിടികൂടി. ഗുണ്ടൽപേട്ട് താലൂക്കിലെ തഗലൂരു ഗ്രാമത്തിലാണ് വനംവകുപ്പ് അധികൃതര്‍ കൂട് സ്ഥാപിച്ച് പിടികൂടിയത്. അഞ്ച് വയസ്സുള്ള…