ഡൽഹിയിൽ നിന്നും ശ്രീനഗറിലേക്ക് തിരിച്ച വിസ്താര വിമാനത്തിന് ബോംബ് ഭീഷണി. 177 യാത്രക്കാരുമായി പോയ വിസ്താര എയർലൈൻസിന്റെ UK-611 വിമാനത്തിനാണ് ബോംബ് ഭീഷണി ലഭിച്ചത്. പുലർച്ചെ 12.10ഓടെ വിമാനം സുരക്ഷിതമായി ശ്രീനഗർ എയർപോർട്ടിലിറക്കി. ബോംബ് ഭീഷണിയുള്ളതിനെത്തുടർന്ന് ലാൻഡ് ചെയ്ത വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റിയ ശേഷമാണ് തുടർ നടപടികൾ സ്വീകരിച്ചത്. യാത്രക്കാരെ സുരക്ഷിതമായി തിരികെയിറക്കി.
പരിശോധനകൾക്ക് ശേഷം വിമാനത്തിന് വീണ്ടും യാത്രയ്ക്കുള്ള അനുമതി നൽകി. വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതായി വിസ്താരയും സ്ഥിരീകരിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച ഡൽഹിയിൽ നിന്ന് വാരാണസിയിലേക്കുപോയ ഇൻഡിഗോ വിമാനത്തിനും ബോംബ് ഭീഷണി ഉണ്ടായിരുന്നു.
ബെംഗളൂരു: വടകര കാര്‍ത്തികപ്പള്ളി സ്വദേശി കെ.വി. ദാമോദരൻ നമ്പ്യാർ (87) ബെംഗളൂരുവില്‍ അന്തരിച്ചു. ആർമി ബേസ് വർക്ക്‌ഷോപ്പിൽ ഓഫീസ് സൂപ്രണ്ടായിരുന്നു.…
ബെംഗളൂരു: കേരളസമാജം നെലമംഗല നടത്തുന്ന മലയാളം മിഷൻ കണിക്കൊന്ന, സൂര്യകാന്തി ക്ലാസുകളുടെ പ്രവേശനോത്സവം 'അക്ഷരപ്പുലരി' നാളെ വൈകിട്ട് 3 മണി…
കോഴിക്കോട്: 14 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുട്യൂബര്‍ അറസ്റ്റില്‍. കാസറഗോഡ് ആരിക്കാടി സ്വദേശി മുഹമ്മദ് സാലിയാണ് (35) അറസ്റ്റിലായത്.…
കണ്ണൂർ: തെരുവ് നായ കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞ് യുവാവ് മരിച്ചു. കൂത്തുപറമ്പ് കാര്യാട്ട്പുറം സ്വദേശി വൈഷ്ണവ്(23) ആണ് മരിച്ചത്.…
തിരുവനന്തപുരം: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്നും രക്ഷപ്പെട്ട സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് നിർദേശം നല്‍കി…
തൃശൂർ: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയ കൊടുംകുറ്റവാളി ഗോവിന്ദചാമിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചു അതീവ സുരക്ഷയിലാണ് ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് കൊണ്ടുവന്നത്.…