തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് വച്ചെന്നു ഭീഷണി സന്ദേശം. രണ്ടിടത്തും ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന തുടരുകയാണ്. തെലങ്കാനയിൽ നിന്നാണു സന്ദേശം അയച്ചതെന്നും ആളെക്കുറിച്ചു സൂചന ലഭിച്ചെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു. കൂടുതൽ അന്വേഷണത്തിനായി പോലീസ് സംഘം തെലങ്കാനയിലേക്ക് പോവുമെന്നാണ് വിവരം. ഭീഷണിക്ക് പിന്നിലുള്ള വ്യക്തിയുടെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
ഇന്നലെ രാത്രിയോടെയാണ് ഭീഷണി സന്ദേശം അധികൃതർക്ക് ലഭിച്ചത്. പോലീസിന്റെ ഫേസ്ബുക്ക് മെസഞ്ചറിലേക്ക് ആയിരുന്നു സന്ദേശം. ഇതിന് തൊട്ട് പിന്നാലെ പോലീസ് വിമാനത്താവളത്തിലും റെയിൽവേ സ്‌റ്റേഷനിലും പരിശോധന നടത്തുകയായിരുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, സ്‌കൂളുകൾ എന്നിവയ്ക്ക് നേരെ ഭീഷണി ഉയരുന്നുണ്ട്. ഇതിനിടെയാണ് കേരളത്തിലും ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. സംഭവത്തെ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്. അതുകൊണ്ട് തന്നെ വലിയ ജാഗ്രത തുടരുന്നുണ്ട്.
<BR>
TAGS : BOMB THREAT
SUMMARY : Bomb threat at Nedumbassery airport and Thiruvananthapuram railway station
തിരുവനന്തപുരം: പോത്തന്‍കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് കുത്തേറ്റു. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തിയപ്പോഴേക്കും കുത്തേറ്റ വിദ്യാര്‍ഥിയെ…
ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ മലയാളിയടക്കം ആറ്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…