ബെംഗളൂരു: മൈസൂരു ഉദയഗിരി പോലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് എട്ട് പേർ പിടിയിൽ. ശാന്തി നഗറിലെ സുഹൈൽ എന്ന സയ്യിദ് സുഹൈൽ ബിൻ സയ്യിദ്, റാഹിൽ പാഷ ബിൻ കലീൽ പാഷ, അയൻ ബിൻ ജബിയുള്ള, ഗൗസിയ നഗറിലെ സയ്യിദ് സാദിഖ് ബിൻ നവീദ്, ഷോയിബ് പാഷ ബിൻ മജീദ് പാഷ, രാജീവ് നഗറിലെ സാദിഖ് പാഷ ബിൻ ഖാലിദ് പാഷ, അർബാസ് ഷെരീഫ് ബിൻ ഇഖ്ബാൽ ഷെരീഫ്, സത്യനഗറിലെ അജാസ് ബിൻ അബ്ദുൾ വജീദ് എന്നിവരാണ് അറസ്റ്റിലായത്. പോലീസ് സ്റ്റേഷന് ചുറ്റുമുള്ള സിസിടിവി ക്യാമറകളുടെ 10 ഡിവിആറുകൾ പോലീസ് പിടിച്ചെടുത്തു. മറ്റ് പ്രതികളെ പിടികൂടാൻ കമ്മീഷണറുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്.
സമൂഹമാധ്യമ പോസ്റ്റിനെ ചൊല്ലിയുണ്ടായ തർക്കമാണ് പ്രദേശത്ത് സംഘർഷത്തിൽ കലാശിച്ചത്. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ഇൻഡ്യ മുന്നണി നേതാക്കളായ രാഹുൽ ഗാന്ധി, അഖിലേഷ് യാദവ്, എഎപി നേതാവ് അരവിന്ദ് കേജ്രിവാൾ എന്നിവരുടെ ചിത്രങ്ങൾ 3 ഇഡിയറ്റ്സ് എന്ന തലക്കെട്ടിൽ സമൂഹമാധ്യമത്തിൽ പ്രചരിച്ചതാണ് കേസിനാധാരം. സുരേഷ് എന്നയാളാണ് ചിത്രം പോസ്റ്റ് ചെയ്തത്.
ഡൽഹിയിലെ ബിജെപി വിജയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സമൂഹമാധ്യമ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രാത്രി പ്രദേശത്ത് നിന്നുള്ള ചിലർ ഉദയഗിരി പോലീസ് സ്റ്റേഷൻ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ 10 പോലീസുകാർക്ക് പരുക്കേൽക്കുകയും, പോലീസ് സ്റ്റേഷൻ്റെ ജനൽ ചില്ലുകൾ തകരുകയും ചെയ്തു. ചിത്രങ്ങൾ പോസ്റ്റ് ചെയ്ത സുരേഷ് എന്നയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
നിലവിൽ 15 പേരാണ് ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ളത്. സ്റ്റേഷനുനേരേ കല്ലെറിഞ്ഞ 60 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. അക്രമികളിൽ പലരും മൈസൂരു വിട്ടിട്ടുണ്ട്. ഇവരെയെല്ലാം അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ നടന്നുവരുകയാണെന്നും പോലീസ് അറിയിച്ചു.
TAGS: KARNATAKA
SUMMARY: Eight arrested over udayagiri police station attacks
കോഴിക്കോട്: ബേപ്പൂർ ഹാർബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിലെ ജീവനക്കാരൻ ശ്വാസതടസ്സത്തെത്തുടർന്ന് മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശിയായ ഷഹബേദ് ദാസാണ്…
ഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് യാത്ര ചെയ്ത എയർ ഇന്ത്യ പൈലറ്റിനെ കഞ്ചാവ് കൈവശം വെച്ചതിന് അമേരിക്കൻ അധികൃതർ തിരിച്ചയച്ചു.…
തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില റെക്കോർഡുകള്‍ തകർത്ത് കുതിക്കുകയാണ്. 22 കാരറ്റ് സ്വർണത്തിന് ഇന്ന് രാവിലെ പവന് 600 രൂപ കൂടി…
മലപ്പുറം: കേരളത്തെ നടുക്കിയ വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ച ഒമ്പതു പേരുടെയും മൃതദേഹങ്ങളില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. പൊള്ളാച്ചിയില്‍ നിന്നും പുറപ്പെട്ട…
കൊച്ചി: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍രാജ് ആശുപത്രിക്കെട്ടിടത്തില്‍നിന്നു ചാടിമരിച്ച സംഭവത്തില്‍ ലോണ്‍ ആപ്പ് വഴി…
കൊച്ചി: മലയാളം ടെലിവിഷന്‍ രംഗത്തെ സുപരിചിത മുഖമായ സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു. നീണ്ട രണ്ടുവര്‍ഷക്കാലം നീണ്ടുനിന്ന രോഗബാധയോടുള്ള പോരാട്ടത്തിനൊടുവിലാണ് അന്ത്യം.…