LATEST NEWS

ഉപരാഷ്ട്രപതിയുടെ മൈലാപ്പൂരിലെ വസതിയില്‍ ബോംബ് ഭീഷണി

ചെന്നൈ: ഇന്നലെ രാത്രി ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്റെ മൈലാപ്പൂരിലെ വസതിയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന അജ്ഞാത ഇ-മെയില്‍ സന്ദേശം ചെന്നൈയില്‍ സുരക്ഷാ ഭീതി പരത്തി. സന്ദേശം ലഭിച്ച ഉടന്‍ തന്നെ പോലിസ് സംഘം സ്ഥലത്തെത്തി പ്രദേശം വളയുകയും വിശദമായ പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍, സ്‌ഫോടക വസ്തുക്കളൊന്നും കണ്ടെത്താനായില്ല.

തുടര്‍ന്ന്, ഭീഷണി വ്യാജമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഇന്നലെ വൈകുന്നേരം സിറ്റി പോലിസ് സ്റ്റേഷനിലാണ് ഇമെയില്‍ സന്ദേശം ലഭിച്ചത്. മൈലാപ്പൂരിലെ ഈ വീട് കുറച്ചുകാലമായി അടച്ചിട്ടിരിക്കുകയായിരുന്നു. പോലിസ് സംഘം സി.പി. രാധാകൃഷ്ണന്റെ പോയസ് ഗാര്‍ഡനിലെ വസതിയിലും പരിശോധന നടത്തി.

ചെന്നൈയില്‍ വിഐപികള്‍, സ്‌കൂളുകള്‍, മാധ്യമസ്ഥാപനങ്ങള്‍, ഐടി കമ്പനികള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് അടുത്തിടെ ബോംബ് ഭീഷണികള്‍ വര്‍ധിക്കുന്നതിനിടെയാണ് ഉപരാഷ്ട്രപതിയുടെ വസതിയിലേക്ക് സന്ദേശം എത്തിയത് എന്നത് സുരക്ഷാ ഏജന്‍സികളെ കൂടുതല്‍ ആശങ്കയിലാക്കിയിട്ടുണ്ട്. ഈ ഭീഷണികളില്‍ പലതും വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞിട്ടുണ്ട്.

SUMMARY: Bomb threat at Vice President’s residence in Mylapore

NEWS BUREAU

Recent Posts

ബിജെപി പ്രവർത്തകന്റെ കൊലപാതകം; കർണാടകയിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം

ബെംഗളൂരു: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം. ധാർവാഡ് എംഎൽഎയും മുന്‍ മന്ത്രിയുമായ വിനയ് കുൽക്കർണിക്കാണ് ജീവപര്യന്തം…

1 hour ago

ആശ്വാസ വാര്‍ത്ത; ഹോര്‍മുസ് പൂര്‍ണമായി തുറന്ന് ഇറാൻ, നന്ദി പറഞ്ഞ് ട്രംപ്

തെഹ്‌റാന്‍: ഹോര്‍മുസില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ലബനാനിലെ…

2 hours ago

കർണാടകയിലെ യാദ്ഗിറില്‍ കാറും ബസും കൂട്ടിയിടിച്ച് തീപിടിച്ചു; ഒരു കുടുംബത്തിലെ ഒമ്പതുപേർ മരിച്ചു

ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സുർപൂർ താലൂക്കിലെ ശാന്തപുര ക്രോസിന് സമീപം  കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ…

2 hours ago

കേന്ദ്രത്തിന് തിരിച്ചടി: വനിതാ സംവരണ ഭേദഗതി ബിൽ പരാജയപ്പെട്ടു

ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…

3 hours ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…

4 hours ago

വാല്‍പ്പാറയില്‍ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞു; ഒമ്പത് മലയാളികൾക്ക് ദാരുണാന്ത്യം

കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…

4 hours ago