ഹൈദരാബാദ്: ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട വിമാനം ബോംബ് ഭീഷണിയെ തുടർന്ന് തിരിച്ചുപറന്നു. പറന്നുയർന്ന് രണ്ടുമണിക്കൂറിനു ശേഷമാണ് ലുഫ്താൻസ വിമാനം തിരിച്ചുവിട്ടത്. ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഞായറാഴ്ച ഉച്ചക്കു ശേഷം പ്രാദേശികസമയം 2.14 -നാണ് എൽ-എച്ച് 752 പുറപ്പെട്ടത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിങ്കളാഴ്ച പുലർച്ചെയാണ് വിമാനം ഇറങ്ങേണ്ടിയിരുന്നത്.
ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ നിന്ന് ഇന്നലെ വൈകിട്ട് ആറ് മണിക്കായിരുന്നു വിമാനം പുറപ്പെട്ടത്. തൊട്ടുപിന്നാലെ വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. വിമാനം പറന്നുയര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചിറക്കുകയായിരുന്നുവെന്ന് യാത്രക്കാരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനം ഇറക്കാന്‍ അനുമതി ലഭിച്ചില്ലെന്നാണ് മനസിലാക്കുന്നത്. സാഹചര്യം കണക്കിലെടുത്ത് അധികൃതര്‍ വിമാനത്താവളത്തില്‍ താമസ സൗകര്യം ഒരുക്കി. തിങ്കളാള്ച രാവിലെ പത്ത് മണിയോടെ ഇതേ വിമാനത്തില്‍ ഹൈദരാബാദിലേക്ക് പുറപ്പെടുമെന്നും യാത്രക്കാര്‍ പറഞ്ഞു. അതേസമയം, ഇതേക്കുറിച്ച് ഹൈദരാബാദ് വിമാനത്താവളത്തിൽനിന്ന് പ്രസ്താവനകളൊന്നും വന്നിട്ടില്ല.
SUMMARY: Bomb threat: Flight from Frankfurt, Germany to Hyderabad diverted
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ സെപ്റ്റംബർ 28 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…
ബെംഗളൂരു: കര്‍ണാടക മലയാളി കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ദിരാനഗര്‍ ഇസിഎയില്‍ നടന്നു. കോണ്‍ഗ്രസ് നേതാക്കളായ സി വി പത്മരാജന്,…
ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തില്‍ പ്രാഥമിക റിപ്പോർട്ട് നിരുത്തരവാദപരമെന്ന് സുപ്രീം കോടതി. വിഷയത്തില്‍ സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് പരാമർശം.…
പോർബന്തർ: ഗുജറാത്ത് തീരത്ത് കപ്പലിന് തീപിടിച്ചു. സൊമാലിയയിലേക്ക് അരിയും പഞ്ചസാരയുമായി പോയ കപ്പലാണ് പോർബന്തറിലെ സുഭാഷ് നഗർ ജെട്ടിയില്‍ വച്ച്…
തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ കൊല്ലം സ്വദേശി കാമുകന് പ്രവീണിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഒരുലക്ഷം…
പാലക്കാട്: പ്ലസ്ടു വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഹിജാൻ ആണ്…