ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടർന്ന് മുംബൈയില്‍ നിന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഡല്‍ഹി വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിട്ടു. ഇന്ന് പുലർച്ചെയാണ് വിമാനം ഡല്‍ഹിയില്‍ അടിയന്തര ലാൻഡിങ് നടത്തിയത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും, വിമാനത്തിനുള്ളില്‍ പരിശോധന തുടരുകയാണെും അധികൃതർ വ്യക്തമാക്കി.
നിലവില്‍ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് വിമാനം ഉള്ളത്. പുലർച്ചെ രണ്ട് മണിക്കാണ് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും ന്യൂയോർക്കിലെ ജെഎഫ്കെ വിമാനത്താവളത്തിലേക്ക് വിമാനം യാത്ര തിരിച്ചത്. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് ഡല്‍ഹിയിലേക്ക് വഴിതിരിച്ച് വിട്ടത്.
കഴിഞ്ഞ മാസവും ബോംബ് ഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയിരുന്നു. വിമാനത്തില്‍ ബോംബ് ഉണ്ടെന്ന് ടിഷ്യൂ പേപ്പറില്‍ എഴുതിയ ഭീഷണി സന്ദേശം വിമാനത്തിലെ വാഷ്‌റൂമില്‍ നിന്നാണ് കണ്ടെടുത്തത്.
TAGS : AIR INDIA | BOMB THREAT
SUMMARY : Bomb threat; Mumbai-New York Air India flight makes emergency landing
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…