കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിൽ ഐഇഡി ബോംബ് ഭീഷണി. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാർഷികത്തിൽ പ്രതികാരം ചെയ്യുമെന്നാണ് ഭീഷണിയിലുള്ളത്. സ്ഥലത്ത് പോലീസും ബോംബ് സ്ക്വാഡും പരശോധന നടത്തുകയാണ്. വൈസ് ചാൻസലർക്കും രജിസ്ട്രാർക്കുമാണ് ഭീഷണി സന്ദേശമടങ്ങിയ ഇ-മെയിലുകൾ ലഭിച്ചത്.
അസ്വാഭാവികമായ മെയിൽ ലഭിച്ചതിന് പിന്നാലെ സർവകലാശാല അധികൃതർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. നക്സൽ നേതാവ് എസ്. മാരൻ ബോംബ് വെക്കുമെന്ന് സന്ദേശത്തിൽ പറയുന്നു. സിനിമാതാരം നിവേദിത പെതുരാജിന്റെ പേരിലുള്ള ഐഡിയിൽ നിന്നാണ് സന്ദേശമെത്തിയത്.
പൂക്കോട് വെറ്ററിനറി കോളേജിലും ചെന്നൈയിലെ യുഎസ് കോൺസുലേറ്റിലും ബോംബ് വെക്കുമെന്നും സന്ദേശത്തിലുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് സേലത്തെ വെറ്ററിനറി കോളേജിനും സമാനമായ ഭീഷണി സന്ദേശം ലഭിച്ചിരുന്നു.
TAGS: KERALA | BOMB THREAT
SUMMARY: Bomb threat message to wayanad veterinary college
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ച ബാലറ്റ് തുറക്കാന്‍ ശ്രമമെന്ന്…
അൽവാർ: രാജസ്ഥാനിലെ അൽവാർ ജില്ലയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഒരേ കുടുംബത്തിലെ അഞ്ചുപേർ വെന്തുമരിച്ചു. ബുധനാഴ്ച രാത്രി ഡൽഹി-മുംബൈ എക്‌സ്പ്രസ്…
ബെംഗളൂരു: ശക്തമായ മഴയെ തുടർന്ന് ബെംഗളൂരു ശിവജി നഗറിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്‌സൺ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണു ഏഴ്…
കാസറഗോഡ്: കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടില്‍ പോലിസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. പുങ്ങംചാലിലെ കൊടിയംകുണ്ട് വീട്ടില്‍ രാജു…
ബെംഗളൂരു: ധാര്‍വാഡിലെ ഹുബ്ബള്ളി-ധാര്‍വാഡ് ബൈപാസ് റോഡിലെ ഹാലിയാൽ അണ്ടർപാസിന് സമീപം ടിബറ്റൻ വംശജനായ ബുദ്ധസന്യാസിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ട്ഗോഡ്…
ജബല്‍പൂര്‍: മധ്യപ്രദേശില്‍ യാത്രക്കാരുമായി സഞ്ചരിച്ച ക്രൂയിസ് ബോട്ട് നദിയില്‍ മുങ്ങിയുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. സംഭവത്തില്‍ നിരവധി പേരെ…