Categories: NATIONALTOP NEWS

ബോംബ് ഭീഷണി; ഇൻഡിഗോ വിമാനം എമര്‍ജൻസി ലാൻഡിങ് നടത്തി

ബോംബ് ഭീഷണിയെ തുടര്‍ന്ന് ചെന്നൈയില്‍ നിന്ന് മുംബൈയിലേക്ക് സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോ വിമാനം 6E 5314 മുംബൈ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. മുംബൈയില്‍ ഇറങ്ങിയ ശേഷം സുരക്ഷാ ഏജന്‍സി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ വിമാനം ഐസൊലേഷന്‍ ബേയിലേക്ക് കൊണ്ടുപോയി.

‘എല്ലാ യാത്രക്കാരും സുരക്ഷിതമായി വിമാനത്തില്‍ നിന്ന് ഇറങ്ങി. വിമാനം നിലവില്‍ പരിശോധനയിലാണ്. എല്ലാ സുരക്ഷാ പരിശോധനകളും പൂര്‍ത്തിയാക്കിയ ശേഷം വിമാനം ടെര്‍മിനല്‍ ഏരിയയില്‍ തിരികെ സ്ഥാപിക്കും,’ എയര്‍ലൈന്‍സ് പ്രസ്താവനയില്‍ പറഞ്ഞു.

ഒരാഴ്ചയ്ക്കിടെ ഇന്‍ഡിഗോ വിമാനത്തിന് നേരെ ബോംബ് ഭീഷണി നേരിടുന്ന രണ്ടാമത്തെ സംഭവമാണിത്. നേരത്തെ മെയ് 28 ന് ഡല്‍ഹിയില്‍ നിന്ന് വാരണാസിയിലേക്കുള്ള വിമാനത്തിലും സമാനമായ ഭീഷണി ഉണ്ടായിരുന്നു.

Savre Digital

Recent Posts

ഗതാഗത കുരുക്കിനു പരിഹാരം; ഔട്ടർ റിങ് റോഡിൽ ഇന്നു മുതൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഔട്ടർ റിങ് റോഡിൽ കാർത്തിക് നഗർ ജംക്ഷൻ മുതൽ കലാമന്ദിർ വരെയുള്ള ഗതാഗത കുരുക്കിനു പരിഹാരം കാണാൻ ട്രാഫിക്…

4 minutes ago

പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍: പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച

ന്യൂഡൽഹി: പഹൽഗാം ആക്രമണവും അതിന് ശേഷമുള്ള ഓപ്പറേഷൻ സിന്ദൂർ നടപടിയെയും കുറിച്ചു പാർലമെന്റിൽ തിങ്കളാഴ്ച ചർച്ച ആരംഭിക്കും. ലോക്‌സഭയിൽ തിങ്കളാഴ്ചയാണ്…

11 minutes ago

ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; രാജ്യവ്യാപക പ്രതിഷേധം

ആലപ്പുഴ: ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം. വിഷയം ഉന്നയിച്ച് ഇന്ന് പാര്‍ലമെന്റ്…

35 minutes ago

ജര്‍മനിയിൽ ട്രെയിൻ പാളംതെറ്റി 4 പേർ കൊല്ലപ്പെട്ടു; ട്രെയിന്‍ ഒരുവശത്തേക്ക് ചെരിഞ്ഞു

മ്യൂണിക്: തെക്കൻ ജര്‍മനിയില്‍ ട്രെയിന്‍ പാളംതെറ്റി നാല് മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നൂറിലേറെ…

48 minutes ago

കോംഗോയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ഭീകരാക്രമണം; 38 പേർ മരിച്ചു

ബ്രാസാവിൽ: കിഴക്കന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കൊമാന്‍ഡയില്‍ ക്രിസ്ത്യൻ പള്ളിയ്ക്ക് നേരേ ഉണ്ടായ ഭീകരാക്രമണത്തില്‍ 38 പേര്‍ മരിച്ചതായി…

9 hours ago

ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ; എസ്ഐടി തലവനായ ഡിജിപി ബെൽത്തങ്ങാടിയിലെത്തി

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ധർമസ്ഥലയിൽ നൂറോളം യുവതികളെ രഹസ്യമായി കുഴിച്ചു മൂടിയെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കുന്ന പ്രത്യേക…

10 hours ago