Categories: NATIONALTOP NEWS

ഉച്ചഭാഷിണി ഒരു മതത്തിന്റെയും അഭിവാജ്യഘടകമല്ലെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: ഉച്ചഭാഷിണി ഉപയോഗം ഒരു മതത്തിന്റെയും അഭിവാജ്യഘടകമല്ലെന്ന് ബോംബെ ഹൈക്കോടതി. ശബ്ദമലിനീകരണ മാനദണ്ഡങ്ങളും നിയമങ്ങളും ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. എല്ലാത്തരം ശബ്ദ മലിനീകരണത്തിനെതിരെയും നടപടിയെടുക്കാൻ പോലീസിന് അധികാരമുണ്ട്.

ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിന് അനുമതി നിഷേധിച്ചാല്‍ അവകാശങ്ങളെ നിഷേധിച്ചുവെന്ന് അവകാശപ്പെടാനാകില്ലെന്നും ഉച്ചത്തിലുള്ള ശബ്ദം എല്ലാവർക്കും അപകടമാണെന്നും കോടതി നിരീക്ഷിച്ചു. ചുനഭട്ടിയിലെയും കുർളയിലെയും മസ്ജിദുകളില്‍ ലൗഡ് സ്പീക്കർ ഉപയോഗിക്കുന്നതിനെതിരെ റസിഡൻ്റ്സ് അസോസിയേഷൻ നല്‍കിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

മുംബൈ ഒരു കോസ്‌മോപൊളിറ്റൻ നഗരമാണെന്നും നഗരത്തിൻ്റെ എല്ലാ ഭാഗങ്ങളിലും വിവിധ മതങ്ങളില്‍ നിന്നുള്ള ആളുകളുണ്ടെന്നും നിരീക്ഷിച്ച കോടതി നിരോധിത സമയങ്ങളിലടക്കം ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നുവെന്ന ഹർജിയിലെ പരാമർശം പരിഗണിച്ചു കൊണ്ടാണ് ഉച്ചഭാഷിണികള്‍ ഒരു മതത്തിലും അവിഭാജ്യ ഘടകമല്ലെന്ന പരാമർശം നടത്തിയത്.

TAGS : LATEST NEWS
SUMMARY : Bombay High Court says that loudspeakers are not a part of any religion

Savre Digital

Recent Posts

സ്കൂള്‍ സമയമാറ്റം ഹൈസ്‌കൂള്‍ ക്ലാസ്സുകളില്‍ മാത്രം; മന്ത്രി ശിവന്‍ കുട്ടി

തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റവുമായി ബന്ധപ്പെട്ട കോടതി വിധിയിലും വിദ്യാഭ്യാസ അവകാശ നിയമത്തിലും ഇനി ചര്‍ച്ചയില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി…

16 minutes ago

കീം പരീക്ഷാ വിവാദം; സ്റ്റേറ്റ് സിലബസ് വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി

ന്യൂഡൽഹി: പരീക്ഷാ വിവാദത്തില്‍ സ്റ്റേറ്റ് സിലബസ് വിദ്യാര്‍ഥികള്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. പുനഃക്രമീകരിച്ച റാങ്ക് പട്ടിക…

37 minutes ago

കര്‍ക്കടക വാവുബലി കൂപ്പണ്‍ വിതരണം

ബെംഗളൂരു: ശ്രീനാരായണ സമിതി കര്‍ക്കടക വാവുബലി കൂപ്പണ്‍ വിതരണം സമിതി ഓഫീസില്‍ വച്ച് പ്രസിഡന്റ് എന്‍ രാജമോഹനന്‍, ജനറല്‍ സെക്രട്ടറി …

47 minutes ago

കെഎൻഎസ്എസ് കുടുംബസംഗമം

ബെംഗളൂരു: കെഎൻഎസ്എസ് തിപ്പസാന്ദ്ര-സി വി രാമൻ നഗർ കുടുംബസംഗമം ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. എസ് സോമനാഥ് ഉദ്ഘാടനം ചെയ്തു.…

56 minutes ago

വിവാദങ്ങള്‍ക്കൊടുവില്‍ ‘ജാനകി വി’ പ്രേക്ഷകരിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

കൊച്ചി: ജാനകി വി v/s സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. U/A 16+ സർട്ടിഫിക്കറ്റ് ആണ്…

1 hour ago

ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ പ്രസിഡന്റിന് പരുക്കേറ്റതായി റിപ്പോർട്ട്; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ടെഹ്‌റാന്‍: ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന് പരുക്കേറ്റിരുന്നതായി ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) റിപ്പോര്‍ട്ട്. ജൂണ്‍…

2 hours ago