BENGALURU UPDATES

ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് ഇന്ന് തുടക്കം; മലയാള സാഹിത്യവുമായി ബന്ധപെട്ട് വിവിധ സെഷനുകള്‍

ബെംഗളൂരു: ദക്ഷിണേന്ത്യൻ സാഹിത്യത്തെ ആദരിക്കാനും ആഘോഷിക്കാനുമായി ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന  സാഹിത്യോത്സവത്തിന് കോറമംഗലയിലുള്ള സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ഇന്ന് തിരിതെളിയും. രാവിലെ 10 ന് നടക്കുന്ന ഉദ്ഘാടന സെഷനില്‍ ബുക്കറിനപ്പുറം- സഞ്ചരിക്കുന്ന കഥകൾ: ഇന്ത്യൻ കഥകളുടെ ഭാവി എന്ന വിഷയത്തില്‍ ബുക്കർ പ്രൈസ് ജേതാവ് ബാനു മുഷ്താഖ്, ദീപ ഭാസ്തി, കനിഷ്ക ഗുപ്ത, മൗതുഷി മുഖർജി, ശ്വേത യെറാം എന്നിവര്‍ സംസാരിക്കും. മൂന്നു ദിവസം നീളുന്ന സാഹിത്യോത്സവത്തില്‍ പ്രശസ്ത ഇന്ത്യൻ എഴുത്തുകാർ പങ്കെടുക്കും. കന്നഡ, തഴിഴ്, തെലുഗു, മലയാളം സാഹിത്യവുമായി നിരവധി സംവാദങ്ങളും ചർച്ചകളും നടക്കും.

വെള്ളിയാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന മലയാളം സെഷനില്‍ ‘പാവങ്ങളു’ടെ നൂറു വർഷങ്ങൾ എന്ന ചര്‍ച്ചയില്‍ എഴുത്തുകാരായ കെ.പി.രാമനുണ്ണി, സജയ് കെ.വി, ഡെന്നിസ് പോൾ എന്നിവര്‍ സംസാരിക്കും. ഉച്ചയ്ക്ക് രണ്ടിന് ‘നോവലിലെ ജ്ഞാനമണ്ഡലങ്ങൾ’ എന്ന ചര്‍ച്ചയില്‍ ഇ.സന്തോഷ്കുമാർ, കെ.പി.രാമനുണ്ണി, കെ.ആർ.കിഷോർ എന്നിവരും വൈകിട്ട് നാലിന് നടക്കുന്ന ‘നോവലിലെ വിഭിന്ന സ്വരങ്ങൾ’ ചര്‍ച്ചയില്‍ ബിനീഷ് പുതുപ്പണം, മുഹമ്മദ് അബ്ബാസ്, നിമ്ന വിജയൻ എന്നിവരും സംസാരിക്കും.

ശനിയാഴ്ച രാവിലെ 11 ന് നടക്കുന്ന വായനയും എഴുത്തും ചര്‍ച്ചയില്‍ ശ്രീജിത് പെരുന്തച്ചൻ, ഇന്ദിര ബാലൻ, രമ പ്രസന്ന പിഷാരടി, സതീഷ് തോട്ടശ്ശേരിയും ഉച്ചയ്ക്ക് ഒന്നിന് നടക്കുന്ന ഡിജിറ്റൽ കാലത്തെ സാഹിത്യത്തില്‍ എൻ. എസ്.മാധവൻ, കെ.പി.രാമനുണ്ണി എന്നിവരും വൈകിട്ട് 4 നടക്കുന്ന പുതുകാലം പുതുകവിതയില്‍ ഷീജ വക്കം, വീരാൻകുട്ടി, സോമൻ കടലൂർ, ടി.പി.വിനോദ് എന്നിവര്‍ പങ്കെടുക്കും.

സമാപന ദിവസമായ പത്തിന് രാവിലെ 12 ന് കഥയുടെ ജീവിതം ചര്‍ച്ചയില്‍ യു.കെ.കുമാരൻ, സന്തോഷ് എച്ചിക്കാനം, ബ്രിജി എന്നിവര്‍ സംസാരിക്കും. ഉച്ചയ്ക്ക് 1 ന് മാധ്യമവും സാഹിത്യവും എന്ന വിഷയത്തില്‍ ശ്രീകാന്ത് കോട്ടക്കൽ, വിഷ്ണുമംഗലം കുമാർ, ആഷ് അഷിത, ബിന്ദു സജീവ് എന്നിവരും രണ്ടിന് നടക്കുന്ന വിമർശനത്തിലെ പുതുവഴികൾ എന്ന ചര്‍ച്ചയില്‍ ഇ.പി.രാജഗോപാലൻ, രാഹുൽ രാധാകൃഷൻ ദേവേശൻ പേരൂർ എന്നിവരും പങ്കെടുക്കും.

ബുക്ക് ബ്രഹ്‌മ ഫൗണ്ടേഷന്റെ സാഹിത്യപുരസ്‌കാരം എഴുത്തുകാരി കെ.ആര്‍. മീരയ്ക്ക് സമാപന ദിവസം സമ്മാനിക്കും. ദക്ഷിണേന്ത്യന്‍ സാഹിത്യത്തിന് മികച്ച സംഭാവനകള്‍ നല്‍കിയ എഴുത്തുകാര്‍ക്ക് നല്‍കുന്ന പുരസ്‌കാരമാണിത്. രണ്ടുലക്ഷം രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. തുടര്‍ന്ന് കെ.ആര്‍. മീരയുമായുളള സംഭാഷണവുമുണ്ടാകും.

സാഹിത്യോത്സവത്തിന്റെ ഭാഗമായി വിവിധ കലാസാംസ്കാരിക പരിപാടികളും ഉണ്ടാകും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ലക്ഷ്മി ചന്ദ്രശേഖർ അവതരിപ്പിക്കുന്ന ശിങ്കാരവ്വ, വൈകിട്ട് 6 30ന് പ്രശസ്ത സംഗീതജ്ഞ ബി ജയശ്രീ അവതരിപ്പിക്കുന്ന രംഗേ ഗീതെ, ശനിയാഴ്ച വൈകിട്ട് 6 30ന് പ്രശസ്ത കർണാട്ടിക് സംഗീതജ്ഞന്‍ ടി എം കൃഷ്ണയുടെ സംഗീത കച്ചേരി, ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് മുൻസി പ്രസാദ് അവതരിപ്പിക്കുന്ന സംഗീത പരിപാടി, വൈകിട്ട് 6 30ന് ബാംഗ്ലൂർ ക്ലബ്ബ് ഫോർ കഥകളി ആൻഡ് ആർട്സ് അവതരിപ്പിക്കുന്ന ദുര്യോധനവധം കഥകളി എന്നിവയും അരങ്ങേറും.

പരിപാടിയുടെ വിശദമായ ഷെഡ്യൂള്‍: Book Brahma Literature Fest 2025- Schedule

SUMMARY: Book Brahma Literary Festival begins today

NEWS DESK

Recent Posts

നൂറു കോടിയോളം രൂപയുടെ ക്രമക്കേടെന്ന് കണ്ടെത്തൽ; നേമം സഹ. ബാങ്കിൽ ഇഡി പരിശോധന

തിരുവനന്തപുരം: സിപിഎം ഭരണസമിതിയുടെ കാലയളവില്‍ നൂറുകോടിയോളം രൂപയുടെ ക്രമക്കേടു നടന്നെന്ന് കണ്ടെത്തിയ നേമം സഹകരണ ബാങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ്.…

38 minutes ago

റഷ്യയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

മോസ്‌കോ: ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥിയെ റഷ്യയിലെ അണക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 19 ദിവസം മുമ്പ് കാണാതായ അജിത് സിങ്…

56 minutes ago

സ്വർണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ ഇടിവ്. ഇന്ന് പവന് 400 രൂപ കുറഞ്ഞ് 89,480 രൂപയും ഗ്രാമിന് 50 രൂപ…

2 hours ago

യുവ സംവിധായകര്‍ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസ്: കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: യുവ സംവിധായകര്‍ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ എക്‌സൈസ് കുറ്റപത്രം സമര്‍പ്പിച്ചു. സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ,…

3 hours ago

‘ഇത് ജേർണലിസമല്ല’; വാര്‍ത്താസമ്മേളനത്തിൽ ബോഡി ഷെയിമിങ് നടത്തിയ യൂട്യൂബർക്കെതിരെ ചുട്ടമറുപടി നൽകി നടി ഗൗരി കിഷൻ

ചെന്നൈ: വാർത്താ സമ്മേളനത്തിൽ ശരീര അധിക്ഷേപം നടത്തിയ യൂട്യൂബർക്ക് ചുട്ടമറുപടിയുമായി നടി ഗൗരി കിഷൻ. ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യത്തിനോടാണ്…

3 hours ago

മന്ത്രി ഗണേഷ് കുമാറിനെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും വിജയിപ്പിക്കണമെന്ന് ആഹ്വാനം; കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

കൊല്ലം: കോണ്‍ഗ്രസ് നേതാവായ വെട്ടിക്കവല ഗ്രാമപഞ്ചായത്ത് തലച്ചിറ വാര്‍ഡ് അംഗം അബ്ദുള്‍ അസീസിനെതിരെ പാര്‍ട്ടി നേതൃത്വം നടപടി സ്വീകരിച്ചു. അടുത്ത…

4 hours ago