ബെംഗളൂരു : ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യൻ സാഹിത്യോത്സവത്തിന് കോറമംഗല സെയ്ന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ തുടക്കമായി. സാഹിത്യകാരൻമാരായ കെ. സച്ചിദാനന്ദൻ, എച്ച്.എസ്. ശിവപ്രകാശ്, ബി. ജയമോഹൻ, വോൾഗ, വിവേക് ഷാൻഭാഗ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമായി. മൂന്നുദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തിൽ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള 300-ലേറെ എഴുത്തുകാരും 100-ലേറെ പ്രസാധകരും പങ്കെടുക്കുന്നുണ്ട്.
ആദ്യദിനമായ വെള്ളിയാഴ്ച വിവിധ ഭാഷകളിലെ സാഹിത്യ മേഖലകളുമായി ബന്ധപ്പെട്ട് ഇരുപതോളം സംവാദങ്ങൾ നടന്നു. ‘മലയാള നോവൽ വ്യത്യസ്ത ഭൂമികകൾ’ എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ നോവലിസ്റ്റ് സുഭാഷ് ചന്ദ്രൻ, രാജശ്രീ, സോമൻ കടലൂർ, എ.വി. പവിത്രൻ എന്നിവർ പങ്കെടുത്തു. ‘മലയാള ചെറുകഥ; പുതിയ പ്രവണതകൾ’ എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ സന്തോഷ് ഏച്ചിക്കാനം, ഇ. സന്തോഷ് കുമാർ, കുഞ്ഞിക്കണ്ണൻ വാണിമേൽ എന്നിവർ പങ്കെടുത്തു.
രണ്ടാം ദിനമായ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ചിന്താവിഷ്ടയായ സീത എന്ന വിഷയത്തിൽ സംവാദം നടക്കും. എഴുത്തുകാരായ കെ.വി.സജയ്, ആലങ്കോട് ലീലാകൃഷ്ണൻ, ഗോവിന്ദവർമ്മ രാജ, ടി.പി. വിനോദ് എന്നിവര്‍ പങ്കെടുക്കും. വൈകിട്ട് മൂന്നിന് മലയാള സാഹിത്യ വിമർശനത്തിൽ ഇവി രാമകൃഷ്ണൻ, ഇപി രാജഗോപാലൻ, സി.പി. ചന്ദ്രൻ, എം.കെ. ഹരികുമാർ എന്നിവരും പങ്കെടുത്ത് സംസാരിക്കും. ബുക്ക് ബ്രഹ്മ സ്വാതന്ത്ര്യദിന ചെറുകഥാ മത്സര വിജയികൾക്ക് നോവലിസ്റ്റ് ബെന്യാമിൻ സമ്മാനങ്ങൾ നൽകും.
<BR>
TAGS : ART AND CULTURE,
SUMMARY : Book Brahma Literary Festival has started
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്നുകൊണ്ടിരിക്കെ എൻഡിഎ 200 സീറ്റുകളില്‍ മുന്നിലെത്തി. ആകെ 243 സീറ്റുകളുള്ള നിയമസഭയില്‍ 200…
തൃശൂർ: മോട്ടോർ വാഹനവകുപ്പിന്റെ പേരില്‍ വ്യാജസന്ദേശം അയച്ച് 9.90 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. ഫരീദാബാദ് സ്വദേശിനി…
കണ്ണൂര്‍: കോളിളക്കം സൃഷ്ടിച്ച പാലത്തായി പീഡനക്കേസില്‍ പ്രതിയും ബിജെപി നേതാവുമായ കടവത്തൂർ മുണ്ടത്തോടില്‍ കുറുങ്ങാട്ട് കുനിയില്‍ കെ.പത്മരാജൻ കുറ്റക്കാരനെന്ന് കോടതി.…
കല്‍പ്പറ്റ: വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ ആദ്യമായി അതിസങ്കീര്‍ണമായ ആര്‍ത്രോസ്‌കോപ്പിക് റൊട്ടേറ്റര്‍ കഫ് റിപ്പയര്‍ വിജയകരമായി നടത്തി. ഓര്‍ത്തോപീഡിക്‌സ് വിഭാഗമാണ്…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 11,720 രൂപയായി. ഇന്നലെ 11,790 രൂപയായിരുന്നു വില. ഇന്ന്…
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചപ്പോലെ എന്‍ഡിഎയ്ക്ക് വൻകുതിപ്പ്. ലീഡ് നിലയിൽ…