തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബ്രിട്ടന്റെ യുദ്ധവിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. ഇന്ധനം കുറവായതിനാല്‍ അടിയന്തര ലാൻഡിംഗ് ആവശ്യപ്പെടുകയായിരുന്നു. സമുദ്രതീരത്തുനിന്ന് 100 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള പ്രിൻസ് ഒഫ് വെയില്‍സ് എന്ന യുദ്ധക്കപ്പലില്‍ നിന്ന് പറന്നുയർന്ന വിമാനമാണിത്.
പരിശീലന പറക്കലിനുശേഷം തിരികെ ലാൻഡ് ചെയ്യാൻ ശ്രമിച്ചപ്പോള്‍ കടല്‍ പ്രക്ഷുബ്ധമായതിനാല്‍ ലാൻഡിംഗിന് സാധിക്കാതെ വരികയും പലയാവർത്തി വട്ടമിട്ട് പറക്കുകയും ചെയ്തു. ഇതിനിടെ ഇന്ധനം തീർന്നതോടെയാണ് പ്രതിരോധ വകുപ്പിന്റെ അനുമതിയോടെ തൊട്ടടുത്തുള്ള തിരുവനന്തപുരം വിമാനത്താവളത്തില്‍ യുദ്ധവിമാനം ഇറക്കിയത്. പ്രതിരോധ വകുപ്പിന്റെ നടപടികള്‍ക്ക് ശേഷം വിമാനം വിട്ടയയ്ക്കും.
SUMMARY : British fighter jet makes emergency landing at Thiruvananthapuram airport
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…