പാലക്കാട്: മലമ്പുഴ ഡാമില്‍ സഹോദരങ്ങള്‍ മുങ്ങി മരിച്ചു. പാലക്കാട് പൂളക്കാട് സ്വദേശി നസീഫിന്റെ മക്കള്‍ മുഹമ്മദ് നിഹാല്‍ (20), മുഹമ്മദ് ആദില്‍ (16) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രിയിലാണ് ഇരുവരും മലമ്പുഴ ഡാമിൽ കുളിക്കാന്‍ ഇറങ്ങിയത്. ഇരുവരും ഡാമിൽ കുളിക്കാനിറങ്ങുന്നത് പതിവായിരുന്നു എന്നാണ് വിവരം. കുളിക്കുന്നതിനിടയില്‍ വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന് അപകടത്തിൽപ്പെടുകയായിരുന്നു.
കുട്ടികൾ തിരിച്ചെത്താതിനെ തുടർന്ന് പരിശോധന നടത്തിയപ്പോൾ ഡാമിന്റെ പരിസരത്തുനിന്ന് വസ്ത്രങ്ങളും ചെരുപ്പും കണ്ടെത്തി. തുടർന്ന് ഫയർഫോഴ്സ് എത്തി തിരച്ചിൽ നടത്തി. ഇന്ന് പുലര്‍ച്ചയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
<BR>
TAGS : DROWNED TO DEATH | MALAMPUZHA DAM | PALAKKAD
SUMMARY : Brothers drown in Malampuzha Dam
ചെന്നൈ: കല, സാംസ്കാരിക രംഗത്തെ സംഭാവനകള്‍ക്കായി നല്‍കുന്ന ഭാരതിയാർ, എം.എസ്. സുബ്ബലക്ഷ്മി, കലൈമാമണി പുരസ്കാരങ്ങള്‍ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു. 2021,…
ന്യൂഡല്‍ഹി: ഡല്‍ഹി ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരേ പീഡനപരാതിയുമായി വിദ്യാര്‍ഥിനികള്‍. കോളജില്‍ സാമ്പത്തികമായി…
കൊച്ചി: ആലുവയില്‍ ലാബിലെ കെമിക്കല്‍ വാതകം ശ്വസിച്ച് വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ആലുവ തോട്ടുമുഖം ക്രസന്റ് സ്‌കൂളിലാണ് സംഭവം. ലാബിലെ കെമിക്കല്‍…
തിരുവനന്തപുരം: ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച് പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന്…
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. 30 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികള്‍ തട്ടിയെടുത്തതെന്ന്…
പാലക്കാട്: ലൈംഗിക ആരോപണ വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ടെത്തി. പ്രതിഷേധം ഉയരാൻ സാദ്ധ്യതയുള്ളതിനാല്‍ എം എല്‍ എ ഓഫീസിന്…