ചെന്നൈ: നടൻ വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ കൊടിയില്‍ നിന്ന് ആനയുടെ ചിഹ്നം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിഎസ്പിയുടെ വക്കില്‍ നോട്ടീസ്. ബിഎസ്പിയുടെ തമിഴ്‌നാട് ഘടകമാണ് നോട്ടീസ് അയച്ചത്. കൂടാതെ 5 ദിവസത്തിനുള്ളില്‍ മാറ്റം വരുത്തണമെന്നാണ് നോട്ടീസിലുള്ളത്.
കഴിഞ്ഞ സെപ്തംബര്‍ 22 ന് തമിഴക വെട്രി കഴകത്തിന്റെ കൊടി പുറത്തിറക്കിയപ്പോള്‍ തന്നെ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി കടുത്ത എതിര്‍പ്പ് അറിയിച്ചിരുന്നു. ടിവികെയുടെ കൊടിയില്‍ ഇടതും വലതുമായി ആനയുടെ ചിഹ്നങ്ങളുണ്ട്. ബിഎസ്പിയുടെ തിരഞ്ഞെടുപ്പ് ചിഹന്മായ ആനയെ ടിവികെ പതാകയില്‍ ഉപയോഗിക്കാന്‍ ആകില്ലെന്നാണ് പാര്‍ട്ടിയുടെ വാദം.
കൊടിയില്‍ മാറ്റം വരുത്താന്‍ ആവശ്യപ്പെടണമെന്ന് കാട്ടി ബിഎസ്പി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. എന്നാല്‍ കൊടിയുടെ കാര്യത്തില്‍ തങ്ങള്‍ക്ക് റോളില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. പിന്നാലെയാണ് ബിഎസ്പിയുടെ സംസ്ഥാന ഘടകത്തിന്റെ വക്കീല്‍ നോട്ടീസ്.
TAGS : ACTOR VIJAY | THAMIZHAGA VETRI KAZHAGAM | BSP
SUMMARY : The elephant symbol on the party flag should be changed; BSP notice to actor Vijay’s party
കണ്ണൂർ: കണ്ണൂരിൽ റീൽസ് ചിത്രീകരിക്കുന്നതിനായി വിദ്യാർഥികൾ ഓടിക്കൊണ്ടിരുന്ന ട്രെയിൻ നിർത്തിച്ചു. തലശേരിക്കടുത്ത കുയ്യാലിയിൽ വ്യാഴം പുലർച്ചെ 2.10ന് തലശ്ശേരിക്കും മാഹിക്കും…
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…