Categories: KERALATOP NEWS

കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തി നശിച്ചു

കണ്ണൂർ: തളിപ്പറമ്പിൽ  ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. കാർ പൂർണമായും കത്തി നശിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം. കാറിലുണ്ടായിരുന്ന രണ്ടു പേർ അത്ഭുതകരമായി രക്ഷപെട്ടു. തളിപ്പറമ്പ് നബ്രാസ് ഹൈപ്പർ മാർക്കറ്റ് മാനേജർ ടി.കെ ഉബൈദിൻ്റെ കാറാണ് കത്തി നശിച്ചത്.

മുയ്യത്ത് താമസിക്കുന്ന നബ്രാസ് ഹൈപ്പർ മാർക്കറ്റ് ജീവനക്കാരനെ വീടിന് സമീപം ഇറക്കി പനക്കാട് വഴി കരിമ്പത്തേക്ക് വരുമ്പോഴാണ് തീപിടുത്തം ഉണ്ടായത്. കാറിന് ഉള്ളിലേക്ക് രൂക്ഷഗന്ധം പടരുകയും എൻജിൻ ഓഫാകുകയും ചെയ്തു. നിമിഷ നേരം കൊണ്ട് തന്നെ തീ എൻജിൻ ഭാഗത്തേക്ക് പടർന്നു.

ഈ സമയം കാറിലുണ്ടായിരുന്ന ഉബൈദിൻ്റെ ബന്ധു ചാടിയിറങ്ങി പുറത്തിറങ്ങാൻ ബുദ്ധിമുട്ടിയിരുന്ന ഉബൈദിനെ പുറത്തേക്കെടുത്തു. ഈ സമയം കൊണ്ട് തന്നെ കാറില്‍ മുഴുവനായി തീ പടർന്നിരുന്നു. കാറിലുണ്ടായിരുന്നവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കാർ പൂർണ്ണമായി കത്തി നശിച്ചു. വിവരമറിഞ്ഞെത്തിയ തളിപ്പറമ്പ് അഗ്നി രക്ഷാ നിലയത്തിലെ സേനാംഗങ്ങളാണ് തീ അണച്ചത്.

TAGS : KANNUR | CAR | FIRE
SUMMARY : car that was running in Kannur got burnt

Savre Digital

Recent Posts

ബിജെപി പ്രവർത്തകന്റെ കൊലപാതകം; കർണാടകയിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം

ബെംഗളൂരു: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം. ധാർവാഡ് എംഎൽഎയും മുന്‍ മന്ത്രിയുമായ വിനയ് കുൽക്കർണിക്കാണ് ജീവപര്യന്തം…

5 hours ago

ആശ്വാസ വാര്‍ത്ത; ഹോര്‍മുസ് പൂര്‍ണമായി തുറന്ന് ഇറാൻ, നന്ദി പറഞ്ഞ് ട്രംപ്

തെഹ്‌റാന്‍: ഹോര്‍മുസില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ലബനാനിലെ…

6 hours ago

കർണാടകയിലെ യാദ്ഗിറില്‍ കാറും ബസും കൂട്ടിയിടിച്ച് തീപിടിച്ചു; ഒരു കുടുംബത്തിലെ ഒമ്പതുപേർ മരിച്ചു

ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സുർപൂർ താലൂക്കിലെ ശാന്തപുര ക്രോസിന് സമീപം  കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ…

6 hours ago

കേന്ദ്രത്തിന് തിരിച്ചടി: വനിതാ സംവരണ ഭേദഗതി ബിൽ പരാജയപ്പെട്ടു

ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…

7 hours ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…

8 hours ago

വാല്‍പ്പാറയില്‍ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞു; ഒമ്പത് മലയാളികൾക്ക് ദാരുണാന്ത്യം

കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…

8 hours ago