ബെംഗളൂരു: കേരളസമാജം വാര്‍ഷിക പൊതുയോഗം ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. പ്രസിഡണ്ട് സി പി രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി റജികുമാര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വാര്‍ഷിക പൊതുയോഗത്തില്‍ 2024-25 സാമ്പത്തിക വര്‍ഷത്തേക്ക് 4.5 കോടിയുടെ ബജറ്റ് പാസാക്കി. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് 80 ലക്ഷവും മറ്റ് സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് 1.70 കോടി വകയിരുത്തിയിട്ടുണ്ട്. രണ്ട് കോടി രൂപ കേരള ഭവന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് വകയിരുത്തി.
ട്രഷറര്‍ പിവിഎന്‍ ബാലകൃഷ്ണന്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്ക് അവതരിപ്പിച്ചു. അടുത്ത ഒരു വര്‍ഷം കേരളസമാജം നടത്താന്‍ പോകുന്ന പരിപാടികളും പദ്ധതികളും ജനറല്‍ സെക്രട്ടറി റജികുമാര്‍ അവതരിപ്പിച്ചു.
വൈസ് പ്രസിഡണ്ട് സുധീഷ് പി കെ, ജോയിന്റ് സെക്രട്ടറി അനില്‍ കുമാര്‍ ഒ കെ, അസിസ്റ്റന്റ് സെക്രട്ടറി മുരളീധരന്‍ വി എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
<BR>
TAGS : GENARAL BODY MEETING | KERALA SAMAJAM
SUMMARY: Budget of Rs. 4.5 crore for Bangalore Kerala Samajam
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…