കൊളംബോ: ശ്രീലങ്കയിൽ തീർത്ഥാടകരുമായി സഞ്ചരിച്ച ബസ് മലഞ്ചെരിവിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില് 21 പേർ മരിച്ചു. 35 ലധികം പേർക്ക് പരുക്കേറ്റു. തെക്കൻ തീർത്ഥാടന കേന്ദ്രമായ കതരഗാമയിൽ നിന്ന് വടക്കുപടിഞ്ഞാറൻ പട്ടണമായ കുറുണെഗലയിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. അപകടത്തിൽ പെട്ടവരിലധികവും ബുദ്ധ വിശ്വാസികളാണ്.
സമീപകാലത്ത് രാജ്യത്ത് നടന്ന ഏറ്റവും വലിയ അപകടമാണിത്. പാറക്കെട്ടിന് മുകളിൽ നിന്ന് 100 മീറ്റർ താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു. ബസിൽ 75 യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം.
ലങ്കയിൽ ഇതേ റൂട്ടിൽ പ്രതിവർഷം ശരാശരി 3,000 റോഡപകട മരണങ്ങൾ നടക്കുന്നുണ്ടെന്നാണ് കണക്ക്. ലോകത്തിലെ ഏറ്റവും അപകടകരമായ റോഡുകളിൽ ഒന്നാണിത്. ഈ വർഷം ഇതുവരെ 565 റോഡപകടങ്ങളിലായി 600 ഓളം ശ്രീലങ്കക്കാർ മരിച്ചതായാണ് പോലീസ് കണക്കുകള്.അപകടം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
<BR>
TAGS : SRILANKA | ACCIDENT
SUMMARY : Bus accident in Sri Lanka; 21 dead
കോട്ടയം: മധ്യ ലഹരിയില് സീരിയല് താരം സിദ്ധാര്ത്ഥ് ഓടിച്ച വാഹനമിടിച്ചു ഒരാള് മരിച്ച സംഭവത്തില് താരത്തിനെതിരെ കൂടുതല് വകുപ്പുകള് ചുമത്തി…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള, ജാമ്യത്തിനായി ദേവസ്വം ബോര്ഡ് മുന് പ്രസിഡന്റ് എന്.വാസു സുപ്രീംകോടതിയെ സമീപിച്ചു. അന്വേഷണവും ആയി പൂർണ്ണമായി സഹകരിച്ചെന്ന്…
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്. ചുരം കയറാനായുള്ള വാഹനങ്ങളുടെ നീണ്ട നിര അടിവാരം പിന്നിട്ടു. ചുരത്തിന്റെ മുകള്ഭാഗം മുതല്…
തിരുവനന്തപുരം: പുതുവത്സരാഘോഷത്തില് മദ്യത്തിനായി മലയാളി ചെലവഴിച്ചത് 125.64 കോടി രൂപ. പുതുവര്ഷ തലേന്ന് ഔട്ട്ലെറ്റുകളിലും വെയര്ഹൗസുകളിലുമായി 125 കോടിയിലധികം രൂപയുടെ…
മലപ്പുറം: പൂക്കോട്ടൂരിലെ ചെരുപ്പ് കമ്പനിയില് വൻ തീപിടിത്തം. ആർക്കും ആളപായമില്ല. വിവിധ യൂണിറ്റുകളില് നിന്ന് അഗ്നിരക്ഷാസേനയെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം…
കൊച്ചി: ‘സേവ് ബോക്സ്’ ആപ്പ് തട്ടിപ്പ് കേസില് തനിക്കെതിരെ നടക്കുന്നത് നുണ പ്രചാരണങ്ങള് ആണെന്നും നടൻ ജയസൂര്യ. എൻഫോസ്മെന്റ് സമൻസ്…