LATEST NEWS

ഉഡുപ്പി കാ​ർ​ക്ക​ളയില്‍ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു; നാ​ല് പേ​ർ മ​രി​ച്ചു

ബെംഗളൂ​രു: ഉഡുപ്പിയില്‍ ടൂറിസ്റ്റ് ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു. എ​ട്ട് പേ​ർ​ക്ക് പ​രു​ക്കേ​റ്റു. കാ​ർ​ക്ക​ള ബ​ജ​ഗോ​ലി ദേ​ശീ​യ പാ​ത​യി​ൽ മി​യാ​റി​ന് സ​മീ​പം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 2.20 നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കലബുറഗി സ്വദേശികളായ മന്നപ്പ, ചേതൻ (27), രോഹിത് (28), മല്ലമ്മ (50) എന്നിവരാണ് മരിച്ചത്. സംഗീത (40), കവിത (38), ബസവരാജ് (56), കിഷോർ (28), ലക്ഷ്മി (25), ജ്യോതി (25), ജയലക്ഷ്മി (24), രണ്ട് വയസ്സുള്ള കുട്ടി കുശാൽ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ഉഡുപ്പിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബ​സും എം​യു​വി കാ​റുമാണ് കൂ​ട്ടി​യി​ടി​ച്ച​ത്. കാ​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന നാ​ല് പേ​രാ​ണ് മ​രി​ച്ച​ത്. മൂ​ന്ന് പേ​ർ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചും ഒ​രാ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യു​മാ​ണ് മ​രി​ച്ച​ത്.

ധർമ്മസ്ഥലയിൽ നിന്ന് കാർക്കളയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. മുരുഡേശ്വര ക്ഷേത്രം, മറവാന്തെ ബീച്ച്, ഉഡുപ്പി ശ്രീകൃഷ്ണ മഠം എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ സംഘം ധർമ്മസ്ഥലയിലേക്ക് പോകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 12 പേരാണ് ഉണ്ടായിരുന്നത്. കൂട്ടിയിടിയിൽ എംയുവിയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു.

അ​പ​ക​ട വി​വ​രം അ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ക​ർ​ക്ക​ല പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. അ​പ​ക​ട​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ബ​സ് അ​മി​ത​വേ​ഗ​ത്തി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​ഞ്ഞ​ത്.
SUMMARY: Bus and car collide at Udupi Karkala; four killed

NEWS DESK

Recent Posts

കേന്ദ്രത്തിന് തിരിച്ചടി: വനിതാ സംവരണ ഭേദഗതി ബിൽ പരാജയപ്പെട്ടു

ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…

34 minutes ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…

47 minutes ago

വാല്‍പ്പാറയില്‍ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞു; ഒമ്പത് മലയാളികൾക്ക് ദാരുണാന്ത്യം

കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…

1 hour ago

പാലക്കാട്ട് രണ്ടുപേര്‍ മുങ്ങിമരിച്ചു

പാലക്കാട്‌: അട്ടപ്പാടിയില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ സ്വദേശികളായ സത്യം, നിധീഷ് എന്നിവരാണ് മരിച്ചത്. അട്ടപ്പാടി ചാവടിയൂര്‍…

2 hours ago

ഇരട്ട പൗരത്വം; രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വം സംബന്ധിച്ച ഹർജിയില്‍ കേസെടുക്കാൻ നിർദേശം. കർണാടകയില്‍…

3 hours ago

കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി

തിരുവനന്തപുരം: പാലക്കാട് കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടയില്‍ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ല് തകർന്നു. കടുത്ത…

3 hours ago