തൃശൂർ: തൃശ്ശൂരില്‍ അപകടകരമായി വാഹനത്തെ മറികടന്ന ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ഉത്രാളിക്കാവ് ക്ഷേത്രത്തിനു മുന്‍വശത്ത് സംസ്ഥാനപാതയിലെ വളവില്‍ വെച്ചായിരുന്നു ബസ് അപകടകരമായി വാഹനത്തെ മറികടന്നത്. സംഭവത്തില്‍ തൃശ്ശൂര്‍-പാലക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ലക്ഷ്മി ബസിലെ ഡ്രൈവര്‍ മിണാലൂര്‍ സജീവിന്റെ(33) ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്.
ഉത്രാളിയിലെ വളവില്‍ വാഹനത്തെ
മറികടന്നുവന്ന ബസിന്റെ മുന്‍പില്‍ നിന്ന് സ്‌കൂട്ടര്‍യാത്രക്കാരി സാഹസികമായാണ് രക്ഷപ്പെട്ടത്. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതിന് പുറമെ തെറ്റായ ദിശയില്‍ അപകടകരമായി വാഹനം ഓടിച്ചതിന് കേസെടുക്കും. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെങ്കില്‍ റോഡുസുരക്ഷ സംബന്ധിച്ച വാഹനവകുപ്പിന്റെ നിയമങ്ങള്‍ പഠിച്ച് പരീക്ഷകൂടി പാസാകണമെന്നാണ് നിബന്ധന. വളവുകളിലെ സിസിടിവി കാമറകള്‍ പരിശോധിച്ച് കൂടുതല്‍ ഡ്രൈവര്‍മാര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് ജോയിന്റ് ആര്‍ടിഒ പറഞ്ഞു.
SUMMARY: Dangerous driving; Bus driver’s license suspended in Thrissur
ഇടുക്കി: വിദ്യാര്‍ഥി സ്‌കൂള്‍ ബസ് കയറി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ പൈനാവ് സ്വദേശി എം എസ് ശശിയെ പോലീസ് അറസ്റ്റ്…
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ അന്തിമവാദം പൂർത്തിയായിരുന്നു. പ്രോസിക്യൂഷൻ ആരോപണങ്ങളിലെ സംശയനിവാരണം…
പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ ഭാരതീയ ജനത പാർട്ടിയിൽ (ബിജെപി) ചേർന്നു. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍…
ഗാസ: ഗാസ മുനമ്പില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം. ഏകദേശം 28 പേര്‍ കൊല്ലപ്പെട്ടതായി ആക്രമണത്തില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.…
ന്യുഡൽഹി: ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. എൻഡിഎ സംയുക്ത നിയമസഭാകക്ഷി യോഗമാണു നിതീഷിനെ നേതാവായി തിരഞ്ഞെടുത്തത്.…