ഹൈദരാബാദ്: ഹൈദരാബാദിൽ തീർഥാടനബസ് അപകടത്തിൽപെട്ട് മൂന്ന് മരണം. ഹൈദരാബാദിൽ നിന്ന് ഒഡീഷയിലെ ഗയയിലേക്ക് ഭക്തജനങ്ങളുമായി പോയ ബസ് ആണ് ദേശീയ പാത 18ൽ വെച്ച് അപകടത്തിൽപ്പെട്ടത്. 14 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
പുലർച്ചെ 5.30ഓടെ ബെറ്റാനതി പോലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള ബുദിഖ്മാരി സ്‌ക്വയറിനടുത്തായിരുന്നു അപകടം. 20ഓളം തീർഥാടകരുമായി വന്ന ബസ് ട്രക്കിൽ ഇടിച്ചാണ് അപകടമുണ്ടായതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
മരിച്ചവരിൽ ഒരാൾ ഹൈദരാബാദിലെ ചാർമിനാർ പ്രദേശത്തെ ബസ് ഡ്രൈവർ ഉദയ് സിങ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പരുക്കേറ്റ യാത്രക്കാരെ പണ്ഡിറ്റ് രഘുനാഥ് മുർമു മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡ്രൈവർ സംഭവസ്ഥലത്തും മറ്റ് രണ്ടു പേർ ചികിത്സയിലിരിക്കെയും മരണത്തിനു കീഴടങ്ങിയതായി അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ബിജയ് കുമാർ ദാസ് പറഞ്ഞു. പരുക്കേറ്റ 14 പേർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അപകടത്തിന് ശേഷം ട്രക്ക് ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
<BR>
TAGS : ACCIDENT | HYDERABAD
SUMMARY : Bus hits truck accident; Three people died and 14 people were injured
തിരുവനന്തപുരം: തെക്കൻ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ…
ബെംഗളൂരു : കേരള എൻജിനിയേഴ്‌സ് അസോസിയേഷൻ (കെഇഎ) ബെംഗളൂരുവിന്റെ വാർഷികാഘോഷം ഞായറാഴ്ച നിംഹാൻസ് കൺവെൻഷൻ സെന്ററിൽ നടക്കും. രാവിലെ ഒൻപതുമുതൽ…
പാലക്കാട്: നിയന്ത്രണം വിട്ട കാര്‍ വയലിലേക്ക് മറിഞ്ഞ് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം. പാലക്കാട് കാടാംകോാട് കനാല്‍ പാലത്തിന് സമീപം രാത്രി…
ബെംഗളൂരു: ബെംഗളൂരു മലയാളികളുടെ ഏറെകാലത്തെ കാത്തിരിപ്പിനുശേഷം എത്തിയ ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്പ്രസിന് ഉജ്ജ്വല വരവേൽപ്പ് നല്‍കി ബെംഗളൂരുവിലെ മലയാളി സംഘടനകള്‍.…
ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക…
കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക്…