KERALA

ഇന്ന് ബസ് സമരം; അർദ്ധരാത്രി മുതൽ ദേശീയ പണിമുടക്ക്

തിരുവനന്തപുരം: ബസ്ചാർജ് വർധനയാവശ്യപ്പെട്ട് ഇന്ന് സ്വകാര്യ ബസ് ജീവനക്കാർ സൂചന പണിമുടക്ക് നടത്തും. ഇന്ന് തന്നെ അർധരാത്രി മുതൽ പൊതുപണിമുടക്കും നടക്കും. സംസ്ഥാകേന്ദ്ര സർക്കാറിന്റെ തൊഴിലാളി ജനദ്രോഹനയങ്ങൾക്കെതിരെ സംയുക്ത സമരസമിതി നടത്തുന്ന ദേശീയ പണിമുടക്കില്‍ പെട്രോളിയം, പാചക ഗ്യാസ് മേഖലയിലെ തൊഴിലാളികളും, കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാരും അദ്ധ്യാപകരും പൊതുമേഖലാ ജീവനക്കാരും ബാങ്ക്, ഇൻഷ്വറൻസ് ജീവനക്കാരും പങ്കെടുക്കും. സംയുക്ത കിസാൻ മോർച്ചയും പിന്തുണ പ്രഖ്യാപിച്ചു.

കേരളത്തിൽ കർഷക, കർഷകത്തൊഴിലാളി സംഘടനകളും പിന്തുണ അറിയിച്ചിട്ടുണ്ട്. ​നാ​ളെ​ ​അ​ർ​ദ്ധ​രാ​ത്രി​ ​വ​രെ​യാ​ണ് ​പ​ണി​മു​ട​ക്ക്.​ ​​അ​വ​ശ്യ​ ​സ​ർ​വീ​സു​ക​ൾ,​ ​പ​ത്രം,​ ​പാ​ൽ​ ​വി​ത​ര​ണം​ ​എ​ന്നി​വ​യെ​ ​ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.​ ​ ബി.​എം.​എ​സ് ​പ​ങ്കെ​ടു​ക്കു​ന്നി​ല്ല.

വി​ദ്യാ​ർ​ഥിക​ളു​ടെ​ ​യാ​ത്രാ​നി​ര​ക്ക് ​വ​ർ​ദ്ധ​ന​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​ഉ​ന്ന​യിച്ചാണ് ​സം​സ്ഥാ​ന​ത്ത് ​ഇ​ന്ന് ​സ്വ​കാ​ര്യ​ ​ബ​സു​ക​ൾ​ ​പ​ണി​മു​ട​ക്കുന്നത്.​ ​ഇ​ന്ന​ലെ​ ​അ​ധി​കൃ​ത​രു​മാ​യി​ ​ന​ട​ത്തി​യ​ ​ച​ർ​ച്ച​ ​പ​രാ​ജ​യ​പ്പെ​ട്ട​തി​നെ​ ​തു​ട​ർ​ന്നാ​ണി​ത്.​ 22​ ​മു​ത​ൽ​ ​അ​നി​ശ്ചി​ത​കാ​ല​ ​സ​മ​ര​മാണ്.
SUMMARY: Bus strike today; National strike from midnight

 

NEWS DESK

Recent Posts

വാഹനമോഷണക്കേസില്‍ മലയാളി യുവാവ് പിടിയില്‍

ബെംഗളൂരു: മലയാളിയായ വാഹനമോഷണക്കേസ്‌ പ്രതി മംഗളൂരുവില്‍ അറസ്റ്റില്‍. തിരുവനന്തപുരം വർക്കല സ്വദേശി ഹംസയാണ് (കുപ്പിക്കണ്ടം ഹംസ-29) സൂറത്കൽ പോലീസിന്റെ പിടിയിലായത്.…

9 minutes ago

ചുമമരുന്ന് കഴിച്ച് മരണം: സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ കർശന നിർദേശം

ന്യൂഡൽഹി: കോൾഡ്രിഫ് കഫ് സിറപ്പ് ഉപയോഗിച്ചതിനെ തുടർന്ന് 20 കുട്ടികൾ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ രാജ്യമെങ്ങുമുള്ള ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളുടെ പരിശോധന…

8 hours ago

ചായ ഇടുന്നതിനിടെ ഗ്യാസില്‍ നിന്ന് തീ പടര്‍ന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഗ്യാസിൽ നിന്ന് തീപടർന്ന് വീട്ടമ്മ പൊള്ളലേറ്റു മരിച്ചു. മുട്ടക്കാട് സ്വദേശി സുനിതകുമാരിയാണ് മരിച്ചത്. രാവിലെ അടുക്കളയിൽ ചായ…

9 hours ago

‘കോർപറേറ്റുകളുടെ വായ്പകൾ കണ്ണടച്ച് എഴുതിത്തള്ളുമ്പോഴും കേരളത്തിന് അര്‍ഹമായ ദുരിതാശ്വാസമില്ല; കേന്ദ്രത്തിനെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: കോര്‍പറേറ്റുകളുടെ വായ്പകള്‍ എഴുതിത്തള്ളുന്ന കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അര്‍ഹമായ ദുരിതാശ്വാസം പോലും നല്‍കാന്‍ തയ്യാറാകുന്നില്ലെന്ന് വയനാട് എം പി.…

10 hours ago

എറണാകുളം-ബെംഗളൂരു വന്ദേഭാരത് അനുവദിച്ചതായി രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: എറണാകുളം-ബെംഗളൂരു റൂട്ടില്‍ പുതിയ വന്ദേഭാരത് അനുവദിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൽ…

10 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തൃശൂര്‍ ചിറനെല്ലൂർ ചൂണ്ടൽ ഹൗസില്‍ സി. പി. തോമസ് (81) ബെംഗളൂരുവില്‍ അന്തരിച്ചു. മുന്‍ ബി.ടി.എസ് (ബാംഗ്ലൂര്‍ ട്രാന്‍സ്പോര്‍ട്ട്‌…

11 hours ago